കണ്ണാന്തളിപ്പൂവൊരുക്കിയ മുറ്റത്ത്

കണ്ണാന്തളിപ്പൂവൊരുക്കിയ മുറ്റത്ത് 
കണ്ണാടിപ്പീലി മേഞ്ഞ കൂടുണ്ടേ
വണ്ണാത്തികിളികളും അവരുടെ മക്കൾക്കും
മഞ്ചാടിച്ചെല്ലം വച്ചൊരു കളിവീടുണ്ടല്ലോ
ചെറുമണി മൈനകൾ പറഞ്ഞൊരു കടങ്കഥയിൽ
കഥയിൽ
കണ്ണാന്തളിപ്പൂവൊരുക്കിയ മുറ്റത്ത് 
കണ്ണാടിപ്പീലി മേഞ്ഞ കൂടുണ്ടേ
വണ്ണാത്തികിളികളും അവരുടെ മക്കൾക്കും
മഞ്ചാടിച്ചെല്ലം വച്ചൊരു കളിവീടുണ്ടല്ലോ

തേന്മാവിൻ തളിരെല്ലാം നുള്ളിയൊരുക്കേണ്ടേ
തെങ്ങോലത്തുമ്പത്ത്  തുന്നിയൊരുക്കേണ്ടേ (2 )
ചായം മാറും മാനത്തെങ്ങോ പോകും സഞ്ചാരീ
മഴവിൽ ചില്ലിൽ കൊത്താനുണ്ടേ ശില്പം ചങ്ങാതീ
വെൺമുകിലായി കരിമുകിലായി  മായുന്ന മായാഗൃഹം
(കണ്ണാന്തളിപ്പൂവൊരുക്കിയ)

പച്ചോലക്കാറ്റിന്റെ പനിനീർ താഴ്വാരം
പൊൻനൂലിൽ കോർക്കുന്നേ പാവക്കൂടാരം (2)
ചേമ്പില ചോരും മുത്തുകൾ കെട്ടി സ്വപ്നമൊരുക്കുന്നേ
മനസ്സിന്നുള്ളിൽ ചിപ്പിക്കുള്ളിൽ മോഹമുണരുന്നേ
നിറകതിരായയി നെയ്ത്തിരിയായി 
വിളിക്കും പുലർകാലം
(കണ്ണാന്തളിപ്പൂവൊരുക്കിയ)

BqA86R32SxE