ദൈവമേ നിറയുന്നു നിൻ

ദൈവമേ നിറയുന്നു നിൻ  സ്നേഹമെന്നും 
പൂവിലും പുൽക്കൊടിയിലും
പാരിലും പരമാണു പൊരുളിലും
പ്രാണന്റെ ചൈതന്യ ബിന്ദുവും നീയല്ലോ
ബുദ്ധിയും യുക്തിയും ശക്തിയുമേകണേ
സർഗ്ഗ സൗന്ദര്യ ദീപമേ
അറിവിന പരമ പ്രകാശം പരത്തണേ
ഇരുള മൂടും ഹൃത്തിൽ നിറയേണമേ
അക്ഷര തീയായി തെളിയേണമേ നീ
കരുണാ സാഗരമേ കരുണാ സാഗരമേ
ദൈവമേ നിറയുന്നു നിൻ  സ്നേഹമെന്നും 
പൂവിലും പുൽക്കൊടിയിലും
പാരിലും പരമാണു പൊരുളിലും
പ്രാണന്റെ ചൈതന്യ ബിന്ദുവും നീയല്ലോ
ചൈതന്യ ബിന്ദുവും നീയല്ലോ
ചൈതന്യ ബിന്ദുവും നീയല്ലോ