മലബാറിന്‍ താളമായ് ചെഞ്ചുണ്ടില്‍

ആ...ആ....നാ...ആ
മലബാറിന്‍ താളമായ് ചെഞ്ചുണ്ടില്‍ നാണമായ്
കണ്ണാടിക്കവിളത്തു് മുഴുതിങ്കള്‍ നാളമായ്
മലബാറിന്‍ താളമായ് ചെഞ്ചുണ്ടില്‍ നാണമായ്
അറബിപ്പൊന്നിന്‍ മൊഞ്ചുമായ്
ഒരു സുല്‍ത്താനേറും മഞ്ചലില്‍
ദൂരേ...പോയിടാം കനവായ് മാറിടാം
കല്‍ക്കണ്ടത്തിന്‍ കുന്നിലെ മുത്തായ്‌ മാറുവാന്‍
(മലബാറിന്‍ താളമായ്)

ദഫ്ഫിലെ താളമായ് രൂഹമാറുവാന്‍
കെസ്സുപാട്ടുകള്‍ പാടുന്നു ഉമ്മാത്തിയും
ഖല്‍ബിലു് കൊത്തിയ കണ്മണീ
ഇരു കണ്ണിലു് മിന്നണ പൊന്മണീ
പെരിയോന്‍ വാഴുമീ ഉയരും പന്തലില്‍
നിന്നൂ നീ ഒരു കനവായ് ഒരു കൊഞ്ചലായ്‌
(മലബാറിന്‍ താളമായ്)

കണ്ണിലെ കാവലായ് മയ് മാറുവാന്‍
കുഞ്ഞു കാറ്റുകള്‍ നീട്ടുന്ന കണ്ണാടിയും
മുത്തൊളി ചാര്‍ത്തിയ കണ്മണീ
മണിമാരനു നല്‍കിയ പൌര്‍ണ്ണമീ
കസവില്‍ മൂടും നീ ശവ്വാല്‍ രാത്രിയില്‍.
വന്നൂ നീയൊരു മഹറായ് നറു നാണമായ്
അറബിപ്പൊന്നിന്‍ മൊഞ്ചുമായ്
ഒരു സുല്‍ത്താനേറും മഞ്ചലില്‍
ദൂരേ പോയിടാം കനവായ് മാറിടാം
കല്‍ക്കണ്ടത്തിന്‍ കുന്നിലെ മുത്തായ്‌ മാറുവാന്‍
(മലബാറിന്‍ താളമായ്)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Malabaarin Thaalamaay