അയലത്തെ വീട്ടിലെ

അയലത്തെ വീട്ടിലെ കല്യാണ ചെക്കനെ
കൊതിയോടെ എന്നും ഞാന്‍ നോക്കിയില്ലേ (2)
അങ്ങാടി തെരുവില്‍ പാതിരാ മെത്തയില്‍
തഞ്ചത്തില്‍ എന്നെ നീ മയക്കിയില്ലേ
ഇന്നെന്റെ ഹൃദയത്തിന്‍ പാലഴിക്കടവില്‍
പൊട്ടിയ വളകിലുക്കം..ഓ

ചില്‍ ചില്‍ ചില്ലെലാ  ..
നീ മിന്നും വെണ്ണിലാ  ..
പൂന്തെന്നല്‍ തേനലാ
പെയ്തോഴിയാതീ മഴ ..
നിന്‍ മൗനം വീണയില്‍ പാടുന്നു രാമഴ
പൂനില ചോലയില്‍ പനിനീര്‍മഴ
ഞാന്‍ കട്ടെടുത്ത പൊന്നല്ലേ
ചെല്ലകാറ്റിന്‍ ചീലല്ലേ
കാത്തുവച്ച മുത്തുമണയേ .ഓ..

അരയോളം വെള്ളത്തില്‍
ഓളങ്ങള്‍ നീരാടുമ്പോള്‍..
ആത്മാവിന്‍ ചില്ലയില്‍..
കാലൊച്ച ഞാന്‍ കേട്ടില്ലല്ലോ ..
ഒരുനാള്‍ നാം കാണുമ്പോള്‍
ഞാനെന്തു ചോദിക്കും ..
അനുരാഗക്കരിമ്പിന്‍ മധുരത്തേനോ

ഞാന്‍ കട്ടെടുത്ത പൊന്നല്ലേ
ചെല്ലകാടറ്റിന്‍ ചേലല്ലേ
കാത്തുവച്ച മുത്തുമണയേ .ഓ..

അയലത്തെ വീട്ടിലെ കല്യാണ ചെക്കനെ
കൊതിയോടെ എന്നും ഞാന്‍ നോക്കിയില്ലേ
നോക്കിയില്ലേ
അങ്ങാടി തെരുവില്‍ പാതിരാ മെത്തയില്‍
തഞ്ചത്തില്‍ എന്നെ നീ മയക്കിയില്ലേ
ഇന്നെന്റെ ഹൃദയത്തിന്‍ പാലഴിക്കടവില്‍
പൊട്ടിയ വളകിലുക്കം..ഓ