മലയിൽ മഞ്ഞുനിലാവ്

മലയിൽ മഞ്ഞുനിലാവ് നെയ്തൊരു
മന്ത്രകോടിയുമായി .. (2)
പവിഴകൽപ്പടവിറങ്ങി വന്നൊരു
പനിനീർ പൂഞ്ചോലാ (2)
മലയിൽ മഞ്ഞുനിലാവ് നെയ്തൊരു
മന്ത്രകോടിയുമായി

വെണ്‍പിറാവായി വന്നു നീയെൻ 
ഷാരോണ്‍ താഴ്വരയിൽ ..
ആത്മാവിൻ പനിനീർ പൂവിൻ
ഇതളുകൾ വിതറി നീ ..
വള്ളിക്കുടിലിൽ തേൻ മുന്തിരി
നുള്ളി തന്നിടാം വന്നാലും 
എൻ പ്രേമം നൽകാം ഞാൻ ..
മന്താരപ്പൂപോലെ. ഓ ഓഹോ ഹോ 
മലയിൽ മഞ്ഞുനിലാവ് നെയ്തൊരു
മന്ത്രകോടിയുമായി

ദേവതാരു തണലുകളിൽ നിന്നെ തേടി ഞാൻ
കാലത്തെ തൂമഞ്ഞണിയും ചില്ലകൾ പോലിടറി
ലില്ലിപ്പൂക്കൾതൻ പൂങ്കുലയിൽ 
തുള്ളിത്തേനായി നീ നിന്നാലും
ഏദൻ പൂത്തുണരും വാസന്തശ്രീപോലെ
ഓ ഓഹോഹോ.

മലയിൽ മഞ്ഞുനിലാവ് നെയ്തൊരു
മന്ത്രകോടിയുമായി (2)
പവിഴകൽപ്പടവിറങ്ങി വന്നൊരു
പനിനീർ  പൂഞ്ചോലാ (2)
മലയിൽ മഞ്ഞുനിലാവ് നെയ്തൊരു
മന്ത്രകോടിയുമായി..