അനുരാഗം സാഗരോപമം
അനുരാഗം സാഗരോപമം
തിരകൾ സ്വപ്നതരംഗ മേളനം
പ്രിയ ദേവീ മമ ഹൃത്തടങ്ങളിൽ
തുടരാവൂ തവ നിത്യനർത്തനം
നീൾ നീലമിഴിയിമ മെല്ലെ ചിമ്മി
ഞാൻ മോഹനദികളിലെങ്ങോ നീന്തി
തെന്നിത്തെന്നി ഒഴുകീ
എന്നും നിന്നിൽ ഒരു തോണിയായി
വരവായി വരവായി ആദ്യാനുരാഗം
വേനലിൽ മാരിപോൽ പൂക്കളിൽ മഞ്ഞുപോൽ
തിരിമുറിയാത്തൊരു ഞാറ്റുവേലതൻ മേളമായി
ചിറകണിയുന്നൊരു താളമായി ഓളമായി (2)
ഹൃദയം നിറയെ വഴിയും നിനവിൻ
നിലാ പാലാഴി നീ
ഓ അവളാം കടലിൽ കലരാൻ ഉഴറും
വെറും പാഴ്ച്ചോല ഞാൻ
ഓരോരോ നേരം നീ പോകുമ്പോഴും
ഓരത്തായ് നിൽക്കുന്നു ഞാൻ
ഏതേതോ ഭാവം നീ ചൂടുമ്പോഴും
ആകെ പൂക്കുന്നു ഞാൻ
തിരിമുറിയാത്തൊരു ഞാറ്റുവേലതൻ മേളമായി
ചിറകണിയുന്നൊരു താളമായ് ഓളമായി (2)
തളിരിൽ മലരിൽ കുളിരാ പൊഴിയും
നിശാ നീഹാരമായി
ഓഹോ ഹോ അവളാം പനിനീർ മലരിൽ വീഴും
വെറും നീർത്തുള്ളി ഞാൻ
ഓർമ്മയ്ക്കായി എന്നുള്ളിൽ തന്നാലും നീ
വർണ്ണങ്ങൾ ചാലിക്കും പൂത്താലം
എന്നെന്നും വാടാതെ നിന്നാലും നീ
കാണാ പൂച്ചില്ലയിൽ
തിരിമുറിയാത്തൊരു ഞാറ്റുവേലതൻ മേളമായി
ചിറകണിയുന്നൊരു താളമായി ഓളമായി (2)