എന്താണെന്ന് ചോദിക്കല്ലേ
എന്താണെന്ന് ചോദിക്കല്ലേ ..
ഏതാണെന്ന് ചോദിക്കല്ലേ..
എന്റേട്ടനെ കണ്ടാൽ
കണ്ണുനിറയുന്നതെന്താണെന്ന് ചോദിക്കല്ലേ
എന്നോടൊന്നും ചോദിക്കല്ലേ
ആരോടൊന്നും ചോദിക്കല്ലേ
വളരും തോറും വളരണ് വളരണ്
എന്റെയേട്ടൻ ...
എന്റേട്ടൻ പൊന്നേട്ടൻ എന്റെ കണ്ണായ കണ്ണ്
ഏട്ടൻ കുഞ്ഞേട്ടൻ എന്റെ പുന്നാരയേട്ടൻ
എത്ര കണ്ടിട്ടും കണ്ടിട്ടും കണ്ടുകൊതിതീരായ് ഏട്ടൻ
പൊന്നേട്ടൻ ....
എന്താണെന്ന് ചോദിക്കല്ലേ..
ഏതാണെന്ന് ചോദിക്കല്ലേ..
എന്റേട്ടനെ കണ്ടാൽ
കണ്ണുനിറയുന്നതെന്താണെന്ന് ചോദിക്കല്ലേ
ഏട്ടനൊന്ന് ചിരിക്കുമ്പോൽ
പുതുമഴ പൊഴിയുന്നു
പുലർകാലമായ് ഞാനലിഞ്ഞുപോകും
ഓ... ഏട്ടനൊന്ന് കരഞ്ഞാലോ ...
മിഴിരണ്ടും നിറഞ്ഞാലോ
അറിയാതെ നെഞ്ചം തുടിച്ചുപോകും
കുളിച്ചുവരുമ്പോൽ ഈറൻ മേഘം
തൊഴുതുവരുമ്പോൾ പൂർണ്ണേന്ദു ബിംബം
ഏട്ടനില്ലെയെങ്കിൽ ഞാനില്ല ഞാനില്ല
ഇന്നെന്റെ ജന്മമില്ലാ... ഹോ....
എന്താണെന്ന് ചോദിക്കല്ലേ..
ഏതാണെന്ന് ചോദിക്കല്ലേ..
എന്റെ ഏട്ടനെ കണ്ടാൻ
കണ്ണുനിറയുന്നതെന്താണെന്ന് ചോദിക്കല്ലേ
പെണ്ണിനും ചെറുക്കേനും ജാതകം ചേരേണം
പൂത്താലി മഞ്ഞൾ ചരടു കോർക്കണം
ഓ.. വീടുകളറിയേണം വീടരെ വിളിക്കേണം
വീടായ വീടാകെ വിരുന്നൊരുങ്ങണം
പെണ്ണിനു കണ്മഷി വേണം കണ്ണെഴുതേണം
കൈകളിലെല്ലാം പൊൻവള വേണം
കണ്ണാടിപോലും കണ്ടുകൊതിക്കുന്ന
ആൺരൂപമെന്റെയേട്ടൻ
എന്താണെന്ന് ചോദിക്കല്ലേ..
ഏതാണെന്ന് ചോദിക്കല്ലേ..
എന്റെ ഏട്ടനെ കണ്ടാൽ
കണ്ണുനിറയുന്നതെന്താണെന്ന് ചോദിക്കല്ലേ
എന്നോടൊന്നും ചോദിക്കല്ലേ
ആരോടൊന്നും ചോദിക്കല്ലേ
വളരും തോറും വളരണ് വളരണ്
എന്റെയേട്ടൻ ...
എന്റേട്ടൻ പൊന്നേട്ടൻ എന്റെ കണ്ണായ കണ്ണ്
ഏട്ടൻ കുഞ്ഞേട്ടൻ എന്റെ പുന്നാരയേട്ടൻ
എത്ര കണ്ടിട്ടും കണ്ടിട്ടും കണ്ടുകൊതിതീരായ് ഏട്ടൻ
പൊന്നേട്ടൻ ....