കണ്ണച്ച് പാൽ കുടിച്ച്

ഹായ് പൂച്ച .... പൂച്ച പൂച്ച പൂച്ച പൂച്ച
ഉലകം ചുറ്റും വാലിബാൻ

കണ്ണച്ച് പാൽ കുടിച്ച് കണ്ടതെല്ലാം തട്ടിമുട്ടി
തട്ടുമേലെ ചാടിക്കേറി മട്ടുമാറി ഒന്നുമറിഞ്ഞ്
നാലുകാലിൽ വീണ നേരം വാലു പൊക്കി കേമനായി വാ
കള്ളാ.... നാടുചുറ്റി നടന്നീട്ട് നാലു വീട്ടിലു കേറീട്ട്
നട്ടപ്പാതിര നേരത്ത് ചുണ്ടെലി ചുമരു തുളയ്ക്കണ പോലെ
നീ തേടൂ ... നേടൂ ... ഇര
ഉലകം ചുറ്റും വാലിബാൻ (കണ്ണച്ച് പാൽ.. )

തക്കം നോക്കട തഞ്ചം വെയ്ക്കട വെക്കം തടയട നീ
ആരാരും കാണാതെ നീ അടിച്ചു മാറ്റീലേ
കാര്യം കാണെട ജീവൻ കാക്കട മായം മറിയെടാ നീ
ഓരോന്നും നേരേ ചൊവ്വേ കണ്ടു പഠിച്ചില്ലേ
ഓരോ നേരവും നേടിടാം ...
ഓരോ വിജയവും നേടിടാം ..

പുലിയല്ലേ പുലിയല്ലേ പുലിയല്ലേ നീയൊരു
പുലിവാലുമില്ലാത്ത പുലിയല്ലേടാ
കളിയല്ലേ കളിയല്ലേ കളിയല്ലേ തീക്കളി
കളിയെന്തുമറിയുന്ന തിരുമാലി നീ

കണ്ണച്ച് പാൽ കുടിച്ച് കണ്ടതെല്ലാം തട്ടിമുട്ടി
തട്ടുമേലെ ചാടിക്കേറി മട്ടുമാറി ഒന്നുമറിഞ്ഞ്

നാടും പോടെടാ നടുവേ പായട മണ്ടേക്കേറട നീ
നേരാണേ നേർവഴി താണ്ടി കടന്നു പോകല്ലേ
ഭാഗ്യം തേടെട മോഹം കൊയ്യട മാനം തേടെട നീ
ഓരോരോ വഴി കേറി സ്വർഗ്ഗമൊരുക്കാല്ലോ
ഓരോ ചുവടിനും താളമായ്  ...
ഓരോ അഴകിനും സ്വന്തമായ് ...

പുലിയല്ലേ പുലിയല്ലേ പുലിയല്ലേ നീയൊരു
പുലിവാലുമില്ലാത്ത പുലിയല്ലേടാ
കളിയല്ലേ കളിയല്ലേ കളിയല്ലേ തീക്കളി
കളിയെന്തുമറിയുന്ന തിരുമാലി നീ

കണ്ണച്ച് പാൽ കുടിച്ച് കണ്ടതെല്ലാം തട്ടിമുട്ടി
തട്ടുമേലെ ചാടിക്കേറി മട്ടുമാറി ഒന്നുമറിഞ്ഞ്
നാലുകാലിൽ വീണ നേരം വാലു പൊക്കി കേമനായി വാ
കള്ളാ.... നാടുചുറ്റി നടന്നീട്ട് നാലു വീട്ടിലു കേറീട്ട്
നട്ടപ്പാതിര നേരത്ത് ചുണ്ടെലി ചുമരു തുളയ്ക്കണ പോലെ
നീ തേടൂ ... നേടൂ ... ഇര
ഉലകം ചുറ്റും വാലിബാൻ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kannadachu paal

Additional Info

Year: 
2011

അനുബന്ധവർത്തമാനം