കട്ടിപ്പവന്റെ കോട്ടും ധരിച്ച്
കട്ടിപ്പവന്റെ കോട്ടും ധരിച്ച്
കുട്ടിക്കുറുമ്പ് കാട്ടിച്ചിരിച്ച്
വരുന്നുണ്ടേ...മുതലാളീ (2)
നല്ലനാടിന്റെ തേരാളീ
ഇവൻ നന്മ ചെയ്യുന്ന വീരാളീ
പഞ്ഞമില്ലാത്ത പോരാളി
ഇവൻ പാവം ജനത്തിനത്താണീ
കട്ടിപ്പവന്റെ കോട്ടും ധരിച്ച്
കുട്ടിക്കുറുമ്പ് കാട്ടിച്ചിരിച്ച്
വരുന്നുണ്ടേ...മുതലാളീ
വരുന്നുണ്ടേ .. മുതലാളീ
കീശയിൽ കാശില്ലയെങ്കിൽ
ആശിച്ചനേരത്തു തന്നെ
എത്തും ഇവൻ .. എത്തും ഇവൻ
ദാഹിച്ചു കേഴും നേരം
ഭൂമിക്കു തണ്ണീരു നൽകും
ദൈവം ഇവൻ ...
ദൈവം ഇവൻ...
ആദ്യം വന്നു കണ്മുന്നിൽ
യാചിക്കുമെങ്കിൽ
അല്ലൽ നീക്കുമീനാടിൻ
രാജാവാണിവൻ ...
പൊന്നില്ല പെണ്ണാളിൻ
മാംഗല്യം നേടുമ്പോൾ
രക്ഷക്കെത്തുന്നോൻ
വീരൻ വീരൻ
പോരിൽ ശൂരൻ
നേരിൻ കാവൽക്കാരൻ
( കട്ടിപ്പവന്റെ .. )
മാനത്തെ വെൺസൂര്യനാളം
മായുന്ന നേരത്തു തന്നെ
ഇരുൾ മൂടിടും...
ഇരുൾ മൂടിടും...
നാടിന്നു നീയില്ലെയെങ്കിൽ
ആലംബമില്ലാതെയാകും
പോകല്ലെ നീ...
പോകല്ലെ നീ...
കൂടും താണ്ടിയെത്തുന്നോർ
ചൊല്ലാതെയെന്നും
പാലും തേനുമേകുന്ന
നേതാവല്ലയോ
കണ്ണില്ല പാവത്തിൻ
കണ്ണാകും കണ്ണാമീ
ദേവൻ കെങ്കേമൻ
വീരൻ വീരൻ
പോരിൽ ശൂരൻ
നേരിൻ കാവൽക്കാരൻ
( കട്ടിപ്പവന്റെ .. )