എന്താണെന്ന്

എന്താണെന്ന് ചോദിക്കല്ലേ..
ഏതാണെന്ന് ചോദിക്കല്ലേ..
ഇവളെ കണ്ടാൽ
കണ്ണുനിറയണതെന്താണെന്ന് ചോദിക്കല്ലേ
എന്നോടൊന്നും ചോദിക്കല്ലേ
ഇവളോടൊന്നും ചോദിക്കല്ലേ
വളരും തോറും വളരാതെ വളര്ണ്
കുഞ്ഞി പെങ്ങൾ

ഇവളെന്നും ഇവളെന്നും
എന്റെ പുന്നാര മോൾ
എന്നും ഇവളെന്നും
എന്റെ കണ്ണായ കണ്ണ്
എത്ര കണ്ടിട്ടും കണ്ടിട്ടും
എത്ര കണ്ടിട്ടും കണ്ടിട്ടും കണ്ടുകൊതിതീരാ
പെണ്ണ് പൊന്നു പെങ്ങൾ

എന്താണെന്ന് ചോദിക്കല്ലേ..
ഏതാണെന്ന് ചോദിക്കല്ലേ..
ഇവളെ കണ്ടാൽ
കണ്ണുനിറയണതെന്താണെന്ന് ചോദിക്കല്ലേ


അവളൊന്നു ചിരിക്കുമ്പോള്
പുതുമഴ പൊഴിയുന്നു
പുലർകാലമായ് ഞാനലിഞ്ഞുപോകും
ഓ... അവളൊന്ന് കരഞ്ഞാലോ ...
മിഴിരണ്ടും നിറഞ്ഞാലോ
അറിയാതെ നെഞ്ചം തുടിച്ചുപോകും

കുളിച്ചുവരുമ്പോൽ ദേവീ രൂപം
തൊഴുതുരണുമ്പോൾ  ചന്ദനഗന്ധം
അവളില്ലെയെങ്കിൽ ഞാനില്ല ഞാനില്ല
ഇന്നെന്റെ ജന്മമില്ലാ... ഹോ....

എന്താണെന്ന് ചോദിക്കല്ലേ..
ഏതാണെന്ന് ചോദിക്കല്ലേ..
ഇവളെ കണ്ടാൽ
കണ്ണുനിറയണതെന്താണെന്ന് ചോദിക്കല്ലേ

ചെറുക്കന്റേം പെണ്ണിന്റെം ജാതകം ചേരേണം
പൂത്താലി മഞ്ഞൾ ചരടു കോർക്കണം
ഓ.. വീടുകളറിയേണം വീടരെ വിളിക്കേണം
വീടായ വീടാകെ വിരുന്നൊരുങ്ങണം
കണ്മഷി വേണം കണ്ണെഴുതേണം
കൈകളിലെല്ലാം പൊൻവള വേണം
കണ്ണാടിപോലും കണ്ടുകൊതിക്കുന്ന
പെൺകിടാവെന്റെ പെങ്ങൾ

കണ്ണുനിറയണതെന്താണെന്ന് ചോദിക്കല്ലേ
എന്നോടൊന്നും ചോദിക്കല്ലേ
ഇവളോടൊന്നും ചോദിക്കല്ലേ
വളരും തോറും വളരാതെ വളര്ണ്
കുഞ്ഞി പെങ്ങൾ

ഇവളെന്നും ഇവളെന്നും
എന്റെ പുന്നാര മോൾ
എന്നും ഇവളെന്നും
എന്റെ കണ്ണായ കണ്ണ്
എത്ര കണ്ടിട്ടും കണ്ടിട്ടും
എത്ര കണ്ടിട്ടും കണ്ടിട്ടും കണ്ടുകൊതിതീരാ
പെണ്ണ് പൊന്നു പെങ്ങൾ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
enthaanennu

Additional Info

Year: 
2011

അനുബന്ധവർത്തമാനം