ഓണവില്ലിൻ തംബുരുമീട്ടും
ഓണവില്ലിൻ തംബുരുമീട്ടും വീടാണീവീട്
എന്നുമെന്നും പൂക്കണി വിടരും വീടാണീവീട്
കൂട്ടുകുടുംബത്തിൻ കൂട്ടാണെന്നും
അതിരില്ലിവിടെ മതിലില്ലിവിടെ
ഒന്നാണെല്ലാരും
(ഓണവില്ലിൻ)
ലാലല ലല ലാലല ലല ലാല ലാലാലാ
ലലല ലാലല ലല ലാലല ലല ലാല ലാലാ ലാലാ ലാലാ
നിസസ നിസസ സഗരിഗ സരി നിസ
പനി മപ പഗരിസ നിരിസ
തേന്മാവിൻ താഴെ കൊമ്പിൽ താലോലം കിളി പാടുമീ
ഗാനം പോലും സംഗീതസ്വര സംഗമരാഗങ്ങൾ
വർണ്ണമേഴുവർണ്ണവും സ്നേഹമാരിവില്ലുപോൽ
ഒന്നുചേർന്നലിഞ്ഞതാണി പൊൻ വീട്
ഓ ഓ മാനസങ്ങൾ ഒന്ന് ചേർന്നൊരു പൊൻ വീട്
(ഓണവില്ലിൻ)
ധപപ ധപപ ധപ മധപ മഗരിസ
പമമ പമമ പമ ഗപ മഗരിസനി
പധ പധ സ നിസ നിസ രി
നി മ പ സ
മൂവന്തി പൊന്നും മിന്നും ചൂടി വരുന്നു താരകൾ
കോലമിടുന്നു പൊൻ വളയിട്ടൊരു പുലരിപെണ്‍കനവ്
കണ്ണുകൾക്ക് പൊൻ കണി
കാതുകൾക്ക് തേൻ മൊഴി
വിണ്ണിലാരു നൽകിയതാണി സമ്മാനം
ഓ ഓ ഓ ചന്ദ്രലേഖ പൂത്തുലഞ്ഞൊരു പൊൻ വീട്
(ഓണവില്ലിൻ)