തേനിയ്ക്കപ്പുറം തെങ്കാശിക്കപ്പുറം

തേനിയ്ക്കപ്പുറം തെങ്കാശിക്കപ്പുറം തെന്നാലിക്കിപ്പുറത്ത്
നാടെനിക്കുണ്ടെടീ നാട്ടാരുമുണ്ടെടീ നാടോടിപ്പൈങ്കിളിയേ
നട നട കാളേ വേഗം നട കാളേ
നേരം മയങ്ങിയ നേരമല്ലേ ഒന്നു നേരെ നട നടക്ക്
(തേനിക്കപ്പുറം..)

പണ്ടത്തെ കണ്ണികൾ  തട്ടിയിളക്കാം കൂട്ടി വിളക്കാം വീണ്ടും
സ്നേഹത്തിൻ വിത്തു വിതയ്ക്കാം പുത്തരി പാടത്ത്
അന്നത്തെക്കാലത്തെ കൂട്ടുകുടുംബം നാട്ടുകുടുംബം വീണ്ടും
നാടിന്റെ നന്മക്കടിത്തറയാകേണം നാളേയ്ക്ക്
എല്ലാമെല്ലാം ഇനി നല്ലതിനാകും കിളിയേ
ഇന്നീ പാടത്തെ നെൽക്കനവൊക്കെയും നാളത്തെ നാമ്പുകളാകും (2)
തന്തനം തന്തനം താനാതനാനെ താനാതനന്തനം താനേ
(തേനിക്കപ്പുറം..)

വെട്ടൊന്നു വെട്ടിനു തുണ്ടം രണ്ട്
തുണ്ടം രണ്ടേ രണ്ട്
നേരെ വാ നേരെ വരുന്നോർക്ക് നല്ലവനാണേ ഞാൻ
കൂട്ടത്തിൽ കൂടീട്ട് കൂട്ടം തെറ്റീ
കൂടും മാറിപ്പോയാൽ
കൊട്ടാരം വട്ടം ചുറ്റി കൊടുങ്കാറ്റാകും ഞാൻ’
എല്ലാമെല്ലാം ഇനി നല്ലതിനാകും കിളിയേ
ഇന്നു വിതച്ചൊരു നന്മണിപ്പാടം നമുടേതല്ലേ നാളേ (2)
തന്തനം തന്തനം താനാതനാനെ താനാതനന്തനം താനേ
(തേനിക്കപ്പുറം..)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thenikkappuram thenkashippattanam

Additional Info

അനുബന്ധവർത്തമാനം