ആറുപടൈ വീടിരുക്ക്
അരുളഴകേ ഓംകാരപൊരുളേ മുരുകാ മുരുകാ
ആറുപടൈ വീടിരുക്ക് നീലമലൈ സേര്‍ന്തിരുക്ക്
കാലമലൈ ഏട്രിരുക്ക് നാനറിവും സേര്‍ന്തിരുക്ക് (ആറുപടൈ)
ആറ്റ്രോരം പൂട്ട്രിയാണ്ടവാ മാറ്റാരേ മാറ്റി മാറ്റി വാ
നീ ഒന്നാം കുന്നില്‍ ആടും കാവടി
നീ രണ്ടാം കുന്നില്‍ രാജച്ചേവടി
നീ വള്ളിപ്പെണ്ണിന്‍ കണ്ണിന്‍ കാവടി
നീ തുള്ളിപ്പെയ്യും ആടിക്കാവടി
കാത്തിടണേ കാത്തിടണേ അത്തലകറ്റി കാത്തിടണേ (ആറുപടൈ)
പഴനിയില്‍ ഹരോരവം മനമിതില്‍ ഒരേസ്വരം
വേല്‍ വേല്‍ ഓഓ ഒരേവരം
ശിവലയ മനോഹരം ശരവണ ഘടോല്‍ഭവം
ആ ആ ആ ഓ ഓ നീയേ തുണ
മയിലേറി വിളയാടി ആടി വന്നവനേ
ഞാറത്തിനു കണി നീയേ അപ്പാ അപ്പാ പളനിയപ്പാ
പടിയാറും താണ്ടുമ്പോള്‍ പടിതുറന്നവനേ
മനമേറി ചിരിതൂകും അപ്പാ അപ്പാ പളനിയപ്പാ
കരളേറി കളിയാടും കൈവല്ല്യമേ
പൊരുളാകെ തെളിവാക്കും ചൈതന്യമേ
ചക്കരക്കുന്നിലെ തെങ്കനിവായി നീ
ഇത്തണം പൊങ്കലില്‍ വന്നൊഴുകും
ചക്കരക്കുന്നിലെ തെങ്കനിവായി നീ
ഇത്തണം പൊങ്കലില്‍ വന്നൊഴുകും അപ്പാ
പളനിയപ്പാ വേല്‍മുരുകാ (ആറുപടൈ)
അഴകിയ സരോരുഹം അതിലെഴുമനാഹതം
ഓം ഓം ഓം ഒരേമന്ത്രം
ഋതുമതി സുധാകരം ശിവകരശുഭാലയം
നീ നീ നീയേ കൃപാകരം
വൃതമേറി തെളിവോടെ നാമറിയാടാം
പാപത്തിന്‍ കറയാറ്റും അപ്പാ അപ്പാ പളനിയപ്പാ
മിഴിവേറും ഗാനത്തിന്‍ പദമായവനേ
കനിവേറി കണിയാകും അപ്പാ അപ്പാ പളനിയപ്പാ
അറമാറ്റി തിറയാടും ലാവണ്യമേ
നിറവേറ്റിത്തരണേ നീ മോഹങ്ങളേ
അക്കളിത്തട്ടിലെ പാവയാം എന്നെ നീ
തൃക്കരത്തുമ്പിനാല്‍ തൊട്ടുണര്‍ത്തൂ. അപ്പാ
പളനിയപ്പാ വേല്‍മുരുകാ (ആറുപടൈ)