അഴകിന്‍ ശ്രീദേവി
അഴകിന്‍ ശ്രീദേവി നീ, അലിയും ശ്രീകാന്തി നീ
ചൊരിയും നിലാവു പോല്‍ കാമിനി
പൂത്തുനില്‍ക്കുമീ വാനവില്ലിനു അഴകു ചേര്‍ത്തതാരോ
കണ്ടു നില്‍ക്കുന്ന കണ്‍വെളിച്ചമോ തരളമാം മനസ്സോ
അനുരാഗം അഴകാണേ നിറമേഴും നിനവാണേ
അനുകൂലം പറയുമ്പോള്‍ നനവൂറും കനവാണേ
അലയുന്ന കാലം ഞാന്‍ നിഴലിന്റെ ഈണം ഞാന്‍
നിറയും നിന്‍ കാന്തി തന്‍ ദൂരെ ഞാന്‍ (അഴകിന്‍)
ഒരുക്കും വസന്തം നിനക്കും മരന്ദം
ഏറെപ്പൂക്കാലം നിനക്കായ് ഏകും വര്‍ഷങ്ങള്‍
ഒടുക്കം വരയ്ക്കും മനസ്സില്‍ ഒരുക്കാം
സ്നേഹപ്പൂക്കാലം നിനക്കായ് കേറിപ്പാര്‍ക്കാനായ്
മാണിക്യപ്പുതുവയുമല്ല മാന്തളിരുള്ളൂല്ലാ
മാനത്തെ പടവുകള്‍ തേടും പേരില്ലാപ്പക്ഷി
മുറ്റത്തേ മുല്ലതൈ തെറ്റിക്കും മണമേകും
ചെല്ലത്തൈയാണ് എന്നില്‍ ചേര്‍ന്നൂ....
അലയുന്ന കാലം ഞാന്‍ നിഴലിന്റെ ഈണം ഞാന്‍
നിറയും നിന്‍ കാന്തി തന്‍ ദൂരെ ഞാന്‍
അഴകിന്‍ ശ്രീദേവി നീ, അലിയും ശ്രീകാന്തി നീ
ചൊരിയും നിലാവു പോല്‍ കാമിനി
വരയ്ക്കും നികുഞ്ജം നിറയ്ക്കും നിറങ്ങള്‍
ചാരത്തീക്കാലം പറന്നാല്‍ വാടും വര്‍ണ്ണങ്ങള്‍
ഇടയ്ക്കും മുറയ്ക്കും തളിയ്ക്കാന്‍ നടിയ്ക്കാന്‍
മേഘത്തൂവാനം വിരിയ്ക്കാം ഞാനാ ചൂടാറ്റാന്‍
ആലസ്യത്തൊടിയിലുമല്ല പനിനീര്‍പ്പൂവല്ലാ
ഞാനേതോ മരുവില്‍പ്പൂക്കും കള്ളിച്ചെടി മാത്രം
തെറ്റിയ്ക്കാന്‍ പറ്റിയ്ക്കാന്‍ മറ്റൊന്നും പറയല്ലേ
മല്ലികയാളേ നീ പോരൂ.. (അഴകിന്‍ ശ്രീദേവി)