തന്നക്കം താരോ തന്നക്കം താരോ

തന്നക്കം താരോ തന്നക്കം താരോ
ഏലോ ഏലോ ഏലേലമ്മാ (2)

ചേറു  ഉഴുതു മറിച്ചു ഞങ്ങായീ
ചേറു കുഴച്ചു മറിച്ചു ഞങ്ങാ
ചേറില് ഞങ്ങാ ചോര കണ്ടാ ഈ
ചേറില് ഞങ്ങാ നേരു കണ്ടാ
ചേറില് ഞങ്ങാ വേര്‍പ്പു കണ്ടാ ഈ
ചേറിലെറിഞ്ഞ കനവു കണ്ടാ (2)
തന്നക്കം തന്നക്കം തന്നക്കം താരോ
ഏലോ ഏലേലോ ഏലേലമ്മാ
ഏലോ ഏലേലോ ഏലേലമ്മാ

ചേറു ഉഴുതു മറിച്ചു ഞങ്ങായീ
ചേറു കുഴച്ചു മറിച്ചു ഞങ്ങാ
ചേറില്ഞങ്ങാ ചോര കണ്ടാ ഈ
ചേറിലു് ഞങ്ങാ നേരു കണ്ടാ

ഇറക്കു് ഇറക്കു് ഇറക്കു് ഇറക്കു്
ഇറക്കു് ഇറക്കു് ഇറക്കു് ഇറക്കു്

പാരം പിരിച്ചാലും തമ്പിരാനാ തമ്പിരാനാ
പാട്ടം പിരിച്ചാലും തമ്പിരാനാ തമ്പിരാനാ
തന്നക്കം താരോ തന്നക്കം താരോ
ഏലോ ഏലോ ഏലേലമ്മാ(2)
പാരം പിരിച്ചാലും തമ്പിരാനാ
പാട്ടം പിരിച്ചാലും തമ്പിരാനാ
നെല്ല് വെളഞ്ഞാലും തമ്പിരാനാ
പെണ്ണു് വെളഞ്ഞാലും തമ്പിരാനാ
തമ്പിരാനാ

ഞങ്ങ കതിരിന് നാമ്പു വന്ന് 
ഞങ്ങ കനവിനു് വേരു വന്ന്
ഞങ്ങടെ സന്തോയം തിരളെടുത്ത് 
ഞങ്ങടെ സൂരിയന്‍ വെയിലു തന്നു
തന്നക്കം താരോ തന്നക്കം താരോ
ഏലോ ഏലോ ഏലേലമ്മാ(2)
ഞങ്ങടെ ആകാശം മഴയും തന്ന്
ഞങ്ങടെ ഞാറിനെല വളര്‍ന്നു
ഞങ്ങ കള മാറ്റി നോമ്പുനോറ്റൂ
ഞങ്ങ വളമിട്ടു കാത്തിരുന്നു

ഇറക്കു് ഇറക്കു് ഇറക്കു് ഇറക്കു്
ഇറക്കു് ഇറക്കു് ഇറക്കു് ഇറക്കു്

അയ്യയ്യാ കിന്നാരം പാടുന്നോളേ പാടുന്നോളേ
പായാരം പറയാണ്ട്  ഞാറു നട് ഞാറു നട് 
തമ്പിരാന്‍ കണ്ടാല്‍ കലിയെളക് കലിയെളക്
തമ്പിരാന്‍ കേട്ടാല്‍ ഉറഞ്ഞുതുള്ള്വേ ഉറഞ്ഞുതുള്ള്വേ
മാറു് മറച്ചിട്ട്  ഞാറു് നട്  ഞാറു് നട്
തമ്പിരാന്‍ കാണാണ്ടേ മാറിനിക്ക്  മാറിനിക്ക് 
തമ്പിരാന്‍ കാക്കക്കണ്ണെറിയണുണ്ടു് എറിയണുണ്ട് 
നാവില് വെള്ളമെറക്കണുണ്ട്  എറക്കണുണ്ട് 
ചെറിയ പറ വെച്ചു വാരം മാറ്റി
വലിയ പറ വെച്ചു വാരം മാറ്റി
നെല്ലായ നെല്ലൊക്കെ തമ്പിരാനാ
നാടായ നാടൊക്കെ തമ്പിരാനാ
കണ്ടങ്ങളൊക്കെയും തമ്പിരാനാ തമ്പിരാനാ
ചൂണ്ടിപ്പണയവും തമ്പിരാനാ തമ്പിരാനാ
പണ്ടങ്ങളൊക്കെയും തമ്പിരാനാ തമ്പിരാനാ
പണ്ടപ്പലിശയും തമ്പിരാനാ തമ്പിരാനാ
പൊന്നായ പൊന്നൊക്കെ തമ്പിരാനാ
തൊണ്ടി‌പ്പലിശയും തമ്പിരാനാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
thannakkam tharo

Additional Info

Year: 
2013

അനുബന്ധവർത്തമാനം