തീരങ്ങള്‍ തേടി
തീരങ്ങള്‍ തേടി പോകുന്നു നമ്മള്‍
തീരാത്ത മോഹത്തിന്‍ കളിയോടത്തില്‍ (2)
തീരങ്ങള്‍ തേടി പോകുന്നു നമ്മള്‍
തീരാത്ത മോഹത്തിന്‍ കളിയോടത്തില്‍
പ്രണയത്തിന്‍ പൂക്കള്‍ ഹൃദയത്തിലെന്നും
നോവുന്ന സുഖമായി കരുതും നമ്മള്‍
മിഴിമുനയാലവൾ കവിതകളെഴുതും
അകരതലങ്ങളില്‍ മൊഴിമധു കിനിയും
പകലുകള്‍ നീളെ കനവുകള്‍ നിറയും
പനിമതി പോലെ കുളിരായി അണയും
പ്രിയസഖിയായി അവള്‍ മാറും പിന്നെ
തീരങ്ങള്‍ തേടി പോകുന്നു നമ്മള്‍
തീരാത്ത മോഹത്തിന്‍ കളിയോടത്തില്‍
ഓഹോ ഓ ..
പലവഴിയേ പറവകള്‍ നാമെന്നും
പറന്നണഞ്ഞൂ ഈ ശാഖികളില്‍
നിമിഷജന്മം കഴിഞ്ഞു നമ്മള്‍ വീണ്ടും
അകലും ദൂരെ അനന്തതയില്‍
രാവുകള്‍ പകലുകള്‍ തിരയല പോലെ ജീവിതമൊന്നല്ലോ
ഹൃദയചിരാതിന്‍ നിറതിരി സ്നേഹം
തെളിയും ഇരുള്‍ വഴിയില്‍
ഇവിടെ നിറയും പ്രണയമൊരാനന്ദമാകും
തീരങ്ങള്‍ തേടി പോകുന്നു നമ്മള്‍
തീരാത്ത മോഹത്തിന്‍ കളിയോടത്തില്‍
കതിരൊളികള്‍ തഴുകുകയായിളം
കറുകതന്‍ തുമ്പിലും കരുണയോടെ
ഹിമകണവും ഇനി സൂര്യനെപ്പോൽ നന്മ
ചൊരിയും എന്നും പുലരികളില്‍
ഹൃദയ വലംപിരിശംഖിതില്‍ ഒഴുകും
സ്നേഹം ജീവജലം
പ്രണയാകാശപ്പറവകള്‍ പാടും
പ്രണയം ഓംകാരം
ഇന്നും എന്നും പ്രണയമൊരനുഭൂതിയാകും
പിന്നെ
തീരങ്ങള്‍ തേടി പോകുന്നു നമ്മള്‍
തീരാത്ത മോഹത്തിന്‍ കളിയോടത്തില്‍
പ്രണയത്തിന്‍ പൂക്കള്‍ ഹൃദയത്തിലെന്നും
നോവുന്ന സുഖമായി കരുതും നമ്മള്‍