മുകിലേ നീ ഒന്ന് പെയ്യൂ

മുകിലേ നീ ഒന്ന് പെയ്യൂ
മുകിലേ നീ ഒന്ന് പെയ്യൂ
മുകിലേ നീ ഒന്ന് പെയ്യൂ
എന്റെ മകളെ ഞാൻ ഒന്ന് കണ്ടോട്ടെ
മുകിലേ നീ ഒന്ന് പെയ്യൂ
എന്റെ മകളെ ഞാൻ ഒന്ന് കണ്ടോട്ടെ
നിഴലേ ..
നിഴലേ നീ എങ്ങുപോയി
എന്നോടൊരു വാക്കും മിണ്ടാതെ
എന്നോടൊരു വാക്കും മിണ്ടാതെ
മുകിലേ നീ ഒന്ന് പെയ്യൂ
മുകിലേ നീ ഒന്ന് പെയ്യൂ

മഴവില്ല് പോലെ നിൻ ചിരിയിൽ
എന്റെ മനമെന്നും മയിലായി ആടി (2 )
നറുമഞ്ഞുപോലെ നിൻ മൊഴിയിൽ
എന്റെ കദനങ്ങൾ ഒന്നായി അലിഞ്ഞു
മുകിലേ നീ ഒന്ന് പെയ്യൂ
എന്റെ മകളെ ഞാൻ ഒന്ന് കണ്ടോട്ടെ
മുകിലേ നീ ഒന്ന് പെയ്യൂ
എന്റെ മകളെ ഞാൻ ഒന്ന് കണ്ടോട്ടെ

കനവിൽ നീ എന്നും നിറഞ്ഞു
വിഷുക്കണി കൊന്ന പൂത്തതുപോലെ (2 )
പാൽനിലാപൂതപ്പാൽ നെഞ്ചിൽ 
നീറും ഓർമ്മകൾ മെല്ലേ ഉറക്കി
മുകിലേ നീ ഒന്ന് പെയ്യൂ
എന്റെ മകളെ ഞാൻ ഒന്ന് കണ്ടോട്ടെ
നിഴലേ ..
നിഴലേ നീ എങ്ങുപോയി
എന്നോടൊരു വാക്കും മിണ്ടാതെ
എന്നോടൊരു വാക്കും മിണ്ടാതെ
ഉഹും ഉഹും
എന്റെ മകളെ ഞാൻ ഒന്ന് കണ്ടോട്ടെ
മുകിലേ നീ ഒന്ന് പെയ്യൂ
എന്റെ മകളെ ഞാൻ ഒന്ന് കണ്ടോട്ടെ
എന്റെ മകളെ ഞാൻ ഒന്ന് കണ്ടോട്ടെ

b_j8z-CRxlE