ചൊല്ലെടി ചൊല്ലെടി ചൊല്ലെടി
ചൊല്ലെടി ചൊല്ലെടി ചൊല്ലെടി പെണ്ണേ
നീലക്കടലോട് സാരിയും വാങ്ങി
സന്ധ്യയോടിത്തിരി കുങ്കുമം വാങ്ങി
ആരുടെ കല്യാണം നീ എങ്ങു പോകുന്നു
മാനത്തെ മുല്ലയ്ക്ക് ഇന്നല്ലോ കല്യാണം കല്യാണം
തോഴികള്‍ താരകള്‍ കാതില്‍ പറഞ്ഞല്ലോ കിന്നാരം
നാണം നിറഞ്ഞു തുടുത്തു വിരിഞ്ഞ പെണ്ണിന്ന്
വെണ്ണിലാ പുഴയില്‍ കുളിച്ചു
മോഹത്തിരകള്‍ മിഴിയില്‍ ഇളകും പെണ്ണിന്
പുലരി സുഗന്ധം പുരട്ടി
ഒരുങ്ങീ പൊന്‍ കസവാലെ
സ്വപ്നങ്ങള്‍ നെയ്ത പൂഞ്ചേലയാണിഞ്ഞു
മാനത്തെ മുല്ലയ്ക്ക് ഇന്നല്ലോ കല്യാണം കല്യാണം
തോഴികള്‍ താരകള്‍ കാതില്‍ പറഞ്ഞല്ലോ കിന്നാരം
ചൊല്ലെടി ചൊല്ലെടി കാർമുകിൽപ്പെണ്ണേ ചൊല്ലെടി
ചൊല്ലെടി ചൊല്ലെടി കാർമുകിൽപ്പെണ്ണേ ചൊല്ലെടി
മഴവില്‍ വളകള്‍ അണിഞ്ഞും
വാര്‍കുഴലു മുകിലു മെടഞ്ഞും
മൃദുവിരലാല്‍ ശിശിരം സുറുമ സഖിക്കു
മിഴിനീളെ എഴുതി (2)
ചൊല്ലെടി ചൊല്ലെടി കാർമുകിൽപ്പെണ്ണേ ചൊല്ലെടി
അവളൊരുങ്ങി അനുരാഗം
പൊന്‍ വാസന്തം പോലെ
അവളൊരുങ്ങി മലര്‍മാസം
മധു നിറചന്ദ്രിക പോലെ
ഇന്നിവള്‍ ചാരെ മിന്നുമായെത്തും
മാരന്‍ ആരാണ് ചൊല്ലു നീ
മാനത്തെ മുല്ലയ്ക്ക് ഇന്നല്ലോ കല്യാണം കല്യാണം
തോഴികള്‍ താരകള്‍ കാതില്‍ പറഞ്ഞല്ലോ കിന്നാരം
ചൊല്ലെടി ചൊല്ലെടി ചൊല്ലെടി പെണ്ണേ
നീലക്കടലോട് സാരിയും വാങ്ങി
സന്ധ്യയോടിത്തിരി കുങ്കുമം വാങ്ങി
ആരുടെ കല്യാണം നീ എങ്ങു പോകുന്നു
നീ എങ്ങു പോകുന്നു
മൃദുലദളങ്ങള്‍ വിടര്‍ത്തി
മധു നുകരാനണയും ശലഭം
കരം പിടിച്ചു ഹൃദയവാതില്‍ തുറന്നു
മിഴികൂമ്പി നില്‍ക്കും (2)
ചൊല്ലെടി ചൊല്ലെടി കാർമുകിൽപ്പെണ്ണേ ചൊല്ലെടി
നീ പകരും രാക്കുളിരില്‍
പ്രിയ പ്രേമാമൃതമവന്
നീ ചൊരിയും പുലര്‍മഞ്ഞിന്‍
മധു രാഗാമൃതമവന്
ഇന്നിവള്‍ ചേരും മന്മഥനാരോ
അവനെ നീ കണ്ടോ ചൊല്ലു നീ
ചൊല്ലെടി ചൊല്ലെടി കാർമുകിൽപ്പെണ്ണേ
മാനത്തെ മുല്ലയ്ക്ക് ഇന്നല്ലോ കല്യാണം കല്യാണം
ചൊല്ലെടി..
തോഴികള്‍ താരകള്‍ കാതില്‍ പറഞ്ഞല്ലോ കിന്നാരം
ചൊല്ലെടി..
നാന്നന്ന നന്നാരെ നന്നാരെ നന്നാരെ
ചൊല്ലെടി..
നാന്നന്ന നന്നാരെ നന്നാരെ നന്നാരെ