മാമ്പഴക്കാലം
തന്റെ അച്ഛന്റെ മരണ ശേഷം കടങ്ങൾ വീട്ടുവാനായി അബുദാബിയിൽ ജോലി ചെയ്യുകയാണ് പുരമനയിൽ ചന്ദ്രൻ. തന്റെ അമ്മയും സഹോദരങ്ങളുമടങ്ങുന്ന കുടുംബത്തെ ഒരു കരയ്ക്കടുപ്പിക്കുന്നതിനിടയിൽ കല്യാണം കഴിക്കാൻ പോലും കഴിഞ്ഞില്ല ചന്ദ്രന്. പ്രായമേറെ ആയിട്ടും ചന്ദ്രനെ കല്യാണം കഴിപ്പിക്കാനുള്ള ശ്രമത്തിലാണ് അയാളുടെ കുടുംബം. അമ്മയ്ക്ക് സുഖമില്ല എന്ന് പറഞ്ഞ് ചന്ദ്രനെ അബുദാബിയിൽ നിന്നും നാട്ടിലെത്തിക്കുന്നു. പക്ഷേ കല്യാണം നടക്കാതെ വരുമ്പോൾ ചന്ദ്രൻ തിരിച്ചു പോകാൻ തയ്യാറെടുക്കുന്നു. അതിനിടയിൽ തന്റെ കുടുംബ ശത്രുക്കളുമായി പല തവണ കോർക്കേണ്ടി വരുന്നു ചന്ദ്രന്. അബുദാബിയിലേക്ക് തിരിച്ചു പോകാനൊരുങ്ങുന്ന ചന്ദ്രന് മുന്നിലേക്ക്, തന്റെ ബാല്യകാല സഖിയായ ഇന്ദു കടന്നു വരുന്നു. തന്റെ മകൾ മാളുവിനൊപ്പം ജീവിക്കുകയാണവർ. അവരുടെ ഭർത്താവ് ജയിലാണ്. ചന്ദ്രൻ ഇന്ദുവിനെ കാണുന്നത് മാളുവിന് ഇഷ്ടമാകുന്നില്ല. ഇന്ദുവിന്റെ ഭർത്താവ് പുറത്തെത്തുമ്പോൾ അയാൾ ചന്ദ്രനും കുടുംബതിത്തിനുമെതിരെ തിരിയുന്നു. അതോടെ ചന്ദ്രന്റെ കുടുംബം അയാളെ വിട്ടു പോകുന്നു. ഇന്ദുവിനു സംഭവിച്ചതെന്തെന്നും ചന്ദ്രൻ തന്റെ കുടുംബത്തെ എങ്ങനെ തിരിച്ചു പിടിക്കുമെന്നുമുള്ളതാണ് ചിത്രത്തിന്റെ ഇതിവൃത്തം.