അല്ലിയിളം കിളിയേ

അല്ലിയിളം കിളിയേ അഴകൊത്ത മൊഴിയേ 
മാമ്പഴക്കാലം മായുന്നൂ... 
നിന്റെ മാമ്പഴക്കാലം മായുന്നൂ...
കാറ്റു കിതയ്ക്കുമീ കണ്ണീരിൻ കടവിൽ 
തൂവൽ കൊഴിച്ചിട്ട് പോകുന്നോ...
ഈണം മറന്നിട്ട് പോകുന്നോ...

അല്ലിയിളം കിളിയേ അഴകൊത്ത മൊഴിയേ 
മാമ്പഴക്കാലം മായുന്നൂ... 
നിന്റെ മാമ്പഴക്കാലം മായുന്നൂ...

നിറമിഴികൾ നിന്റെ ചെറു മിഴികൾ 
മനം പാടും നോവാലെ നീറീ...
നിറമിഴികൾ നിന്റെ ചെറു മിഴികൾ 
മനം പാടും നോവാലെ നീറീ...
ലോല വിഷാദം മാമഴയായീ 
പൊഴിഞ്ഞുവോ ഈ വീഥിയിൽ...
ശ്യാമ മേഘം പോലെ നിന്റെ 
മനസ്സു ദൂരെ അലയുന്നോ....
മറവി തേടി തകരുന്നോ....

അല്ലിയിളം കിളിയേ അഴകൊത്ത മൊഴിയേ 
മാമ്പഴക്കാലം മായുന്നൂ... 
നിന്റെ മാമ്പഴക്കാലം മായുന്നൂ...

ചിറകടിച്ച് ചെല്ലക്കഥ മറന്ന് 
ഒന്നും പറയാതെ നീ വേഗം പോയോ...
ചിറകടിച്ച് ചെല്ലക്കഥ മറന്ന് 
ഒന്നും പറയാതെ നീ വേഗം പോയോ...
ചുണ്ടിലെ പാട്ടിൻ ഈണങ്ങളെല്ലാം 
വിതുമ്പലായ് തീർന്നുവോ...
പൂങ്കിനാവിൻ തേൻമൊഴീ നീ 
മറന്നു പോയോ മധുമാസം...
മറഞ്ഞു പോയോ മലർ മാസം....

അല്ലിയിളം കിളിയേ അഴകൊത്ത മൊഴിയേ 
മാമ്പഴക്കാലം മായുന്നൂ... 
നിന്റെ മാമ്പഴക്കാലം മായുന്നൂ...
കാറ്റു കിതയ്ക്കുമീ കണ്ണീരിൻ കടവിൽ 
തൂവൽ കൊഴിച്ചിട്ട് പോകുന്നോ...
ഈണം മറന്നിട്ട് പോകുന്നോ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Alliyilam

Additional Info

Year: 
2004

അനുബന്ധവർത്തമാനം