കാന്താ ഞാനും വരാം
കാന്താ ഞാനും വരാം
തൃശൂർ പൂരം കാണാൻ (2)
അമ്പിളിമാമനെ കൊണ്ടത്തരാല്ലോ (2)
ആയിരമാനയെ കൊണ്ടത്തരാല്ലോ (2)
ചക്കടവണ്ടിയിൽ ചടുകുടു വണ്ടിയിൽ
ചിക്കാം കുരുവിയെ കൊണ്ടത്തരാല്ലോ (2)
പൂരം കാണാൻ പോരൂല്ലേ
കടുകുമണിക്കണി വാവകളേ വാവകളേ (അമ്പിളി...)
അമ്മയ്ക്കുമ്മകൊടുത്തുണരാലോ അണിമഴ നനയാലോ
അനിയത്തിക്കൊരു കമ്മലു പണിയാൻ പൊന്നു കൊടുക്കാലോ (2)
ആടകൾ തോടകളരമണി കിങ്ങിണി പാദസരം ചില
പലവക വാങ്ങിയങ്ങനെയിങ്ങനെ പാട്ടും പാടിപ്പാഞ്ഞു നടക്കാല്ലോ
പൂരം കാണാൻ പോരൂല്ലേ
കടുകുമണിക്കണി വാവകളേ വാവകളേ (അമ്പിളിമാമനെ..)
കമ്പക്കെട്ടിനു തീയെറിയാലോ കടിപിടി കൂടാലോ
കുടവട്ടങ്ങളിരാരാവാരകൂത്തു തുടങ്ങാല്ലോ (2)
ചെണ്ടകൾ ചേങ്കില ചെറുമണി കൊട്ടണ പഞ്ചാരിയ്ക്കൊരു
പടയുടെ നടുവിൽ അങ്ങനെയിങ്ങനെ പാട്ടും പാടിപ്പാഞ്ഞു നടക്കാല്ലോ
പൂരം കാണാൻ പോരൂല്ലേ
കടുകുമണിക്കണി വാവകളേ വാവകളേ (അമ്പിളിമാമനെ..)
---------------------------------------------------------------------------------