പറഞ്ഞില്ല ഞാൻ
പറഞ്ഞില്ല ഞാൻ ഒന്നും പറഞ്ഞില്ല ഞാൻ
പറഞ്ഞില്ല ഞാൻ ഒന്നും പറഞ്ഞില്ല ഞാൻ
എന്റെ വേദനയൊന്നും പറഞ്ഞില്ല ഞാൻ
വേനൽനിലാവോടും പറഞ്ഞില്ല ഞാൻ
വെറുതെ വെറുതെ ആരോടുമൊന്നും (പറഞ്ഞില്ല...)
പടിയിറങ്ങിപ്പോയ പാതിരാമൈനകൾ
പണ്ടെന്റെ ചിറകിൽ ഒളിച്ചിരുന്നു
ഈ പാവമാം മനസ്സിൽ പതിഞ്ഞിരുന്നു
ചാരിയ വാതിൽ മറവിലിരുന്നു ഞാൻ
എരിയും തിരിയായ് ആരോടുമൊന്നും (പറഞ്ഞില്ല...)
മഴനനഞ്ഞേ നിൽക്കും പാരിജാതങ്ങൾ
അമ്മയെപ്പോലെ തളർന്നുറങ്ങി
ഈ അമ്പിളിപ്പായയിൽ തനിച്ചുറങ്ങി
പാതിയടഞ്ഞൊരാ കണ്ണിലുലാവും
മിഴിനീർ മണിയായ് ആരോടുമൊന്നും (പറഞ്ഞില്ല...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
paranjilla njan
Additional Info
ഗാനശാഖ: