അനിയത്തിപ്രാവ്
പരസ്പരം അഗാധപ്രണയത്തിലായ സുധീഷും മിനിയും, ഇരുവരുടെയും കുടുംബങ്ങൾ അവരുടെ ബന്ധത്തിന് എതിർപ്പ് പ്രകടിപ്പിക്കുന്നതോടെ നിസ്സഹായരാവുന്നു.
Actors & Characters
Actors | Character |
---|---|
സുധീഷ്(സുധി) | |
മിനി | |
ചന്ദ്രിക | |
രഘുപാൽ | |
മിനിയുടെ അമ്മ | |
ചെല്ലപ്പൻ | |
ചിപ്പായി | |
രാധാമാധവൻ | |
ഡോ കുട്ടപ്പായി | |
ഈയോ | |
ഉദയവർമ്മ തമ്പുരാൻ | |
രാമചന്ദ്രൻ നായർ | |
ശാന്തപ്പൻ | |
ശ്യാമ | |
ഗ്രേസി | |
വർക്കി | |
അഡീ. എസ് പി | |
Main Crew
Awards, Recognition, Reference, Resources
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
ശ്രീജ രവി | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച ഡബ്ബിംഗ് | 1 997 |
കൃഷ്ണചന്ദ്രൻ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച ഡബ്ബിംഗ് | 1 998 |
കഥ സംഗ്രഹം
കുഞ്ചാക്കോ ബോബൻ, ഷാജിൻ എന്നീ നടന്മാരുടെ ആദ്യ ചിത്രം. ബേബി ശാലിനി ബാല താരം എന്ന പദവിയിൽ നിന്നുംമാറി യുവനായികയായി ആദ്യമായി വേഷമിടുന്ന ചിത്രം.
ഉന്നതപഠനത്തിനായി നഗരത്തിലെത്തുന്ന സുധിഷ് കുമാർ (കുഞ്ചാക്കോ ബോബൻ) ആകസ്മികമായി സുന്ദരിയായ, മിനിയെ (ശാലിനി) കണ്ടുമുട്ടുന്നു. ആദ്യകാഴ്ച്ചയിൽത്തന്നെ പരസ്പരം അടുപ്പം തോന്നുന്ന സുധിയും മിനിയും സംസാരിച്ച് നിൽക്കുന്നത് മിനിയുടെ സഹോദരൻ കാണുന്നു. അമ്മയ്ക്കും മൂന്ന് മൂത്ത സഹോദരന്മാർക്കും (ഡോ. കുട്ടപ്പായി, ഈയ്യോ, വർക്കി) ഒപ്പമാണ് മിനി താമസിക്കുന്നത്. തങ്ങളുടെ അനിയത്തിപ്രാവായി കരുതുന്ന മിനി കുടുംബത്തിന്റെ ആഗ്രഹങ്ങൾക്ക് വിരുദ്ധമായി ഒന്നും പ്രവർത്തിക്കില്ല എന്ന് സഹോദരൻമാർക്ക്ഉ റപ്പുണ്ട്. സുധിയുടെ കുടുംബത്തിൽ അവൻ ഏക മകനാണ്.
പ്രേമക്കത്ത് കൊടുത്ത സുധിക്ക് മിനിയുടെ മറുപടിയെന്താണെന്ന് അറിയാൻ ആകാംക്ഷ തോന്നുന്നു. സ്നേഹമാണെങ്കിലും അല്ലെങ്കിലും കത്തിനു മറുപടി നൽകാൻ അവൻ അവളോട് ആവശ്യപ്പെടുന്നു. മറുവശത്ത്, ഒരു തീരുമാനമെടുക്കാൻ ബുദ്ധിമുട്ടുന്ന മിനിയുടെ അവസ്ഥ പ്രേമത്തെ കൂടുതൽ ശക്തമാക്കുന്നു. സുധി ഇപ്പോഴും അവളുടെ പിന്നാലെയുണ്ടെന്ന് മനസ്സിലാക്കുന്ന മിനിയുടെ സഹോദരൻ വർക്കി പ്ര, അതിൽ പ്രകോപിതനായി അവനെ മർദിക്കുകയും പിന്മാറാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. പക്ഷേ, മിനി,തന്റെ പ്രണയം സുധിയോട് ഏറ്റുപറയുകയും അവരുടെ ബന്ധം കൂടുതൽ ആഴത്തിലാവുകയും ചെയ്യുന്നു. ഉടനടി അല്ലെങ്കിലും തങ്ങളുടെ ബന്ധത്തിന് കുടുംബം സമ്മതിക്കുമെന്ന് അവർ ഉറച്ചു വിശ്വസിക്കുന്നു.
ദിവസങ്ങൾക്കുള്ളിൽ വർക്കി അവരെ വീണ്ടും ഒരുമിച്ച് കാണുന്നു, കളിയായി സുധി മിനിയെ പിന്തുടരുന്നത് അവളെ ആക്രമിക്കാനുള്ള ശ്രമമായി വർക്കി തെറ്റിദ്ധരിക്കുകയും അവനെ ക്രൂരമായി ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. മിനി ധൈര്യത്തോടെ വർക്കിയെ തടഞ്ഞു, സുധിയോടുള്ള തന്റെ പ്രണയം മിനി തുറന്നു പറയുന്നതോടെ വർക്കിയെ നിരാശനാക്കുന്നു. മിനിയുടെ പ്രേമത്തിന്റെ വാർത്ത അവളുടെ കുടുംബത്തെയും തകർത്തു കളയുന്നു, കുടുംബത്തിന്റെ ഭാഗമായി നിൽക്കാനും പ്രേമം നിരസിക്കാനും അവരവളെ പ്രേരിപ്പിക്കുന്നു.
തങ്ങളുടെ കുടുംബത്തെ വേദനിപ്പിച്ച സുധിയോട് പ്രതികാരം ചെയ്യാൻ മിനിയുടെ സഹോദരന്മാർ ശ്രമിക്കുന്നു. സുധിയെ തിരഞ്ഞു നടന്ന് ഒടുവിൻ അവന്റെ വീട്ടിലെത്തിയ അവർ മാതാപിതാക്കളെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. സഹോദരന്മാരുടെ പെരുമാറ്റം കണക്കിലെടുത്ത് പെൺകുട്ടി തങ്ങളുടെ മകന് നല്ലതല്ലെന്ന് സുധിയുടെ മാതാപിതാക്കൾക്ക് ബോധ്യപ്പെടുന്നു.
ഇതിനിടെ, വീട്ടിൽ നിന്ന് ഒളിച്ചോടിയ മിനിയും സുധിയും സുധിയുടെ വീട്ടിൽ എത്തുമ്പോൾ അവരെ അവിടെ സ്വാഗതം ചെയ്യുന്നില്ല. എല്ലാവരും കൈവിടുന്ന അവരെ സുധിയുടെ രണ്ട് അടുത്ത സുഹൃത്തുക്കളിൽ ഒരാളായ ചിപ്പായി തന്റെ കടപ്പുറത്തെ ചെറിയ ഗ്രാമത്തിലെ വീട്ടിലേക്ക് കൊണ്ടുപോകുന്നു. അച്ഛനും ആ കടലോര ഗ്രാമത്തിന്റെ നേതാവുമായ ചെല്ലപ്പനും നാട്ടുകാരും അവരെ സ്വാഗതം ചെയ്യുന്നു. അവളുടെ സഹോദരന്മാർ അന്ന് വൈകുന്നേരം അവരെ കടപ്പുറത്ത് കണ്ടെത്തുകയും കൂട്ടിക്കൊണ്ട് പോകാൻ ശ്രമിക്കുമ്പോൾ ഗ്രാമവാസികളുടെ എതിർപ്പ് നേരിടുകയും ചെയ്യുന്നു. അടുത്ത ദിവസം രാവിലെ തന്നെ ദമ്പതികളെ നിയമപരമായി വിവാഹം കഴിപ്പിക്കാൻ ചെല്ലപ്പൻ്റെ നേതൃത്വത്തിൽ ഗ്രാമവാസികൾ തയ്യാറെടുപ്പുകൾ നടത്തുന്നു.
പക്ഷേ, ആ രാത്രിയിൽ, തങ്ങൾ കാരണം രണ്ടു കുടുംബങ്ങൾ അനുഭവിക്കുന്ന സങ്കടമോർത്ത് മിനിയും സുധിയും ആത്മസംഘർഷത്തിലാവുന്നു. സ്നേഹം തെളിയിക്കാൻ തങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം അവരവരുടെ കുടുംബങ്ങളിലേക്ക് മടങ്ങുകയാണെന്ന് അവർ മനസ്സിലാക്കുന്നു: താങ്ങാനാവാത്ത വിരഹ വേദനയോടെയാണെങ്കിലും, അവർ പിരിയാൻ തീരുമാനിക്കുന്നു.
വേർപിരിയാനുള്ള അവരുടെ തീരുമാനത്തെ,,അതിൻ്റെ കാരണം മനസ്സിലാക്കിയ ചെല്ലപ്പൻ അഭിനന്ദിക്കുന്നു. തിരികെ വീട്ടിലെത്തുന്ന മിനിയോടും സുധിയോടും അവരുടെ കുടുംബങ്ങൾ ക്ഷമിക്കുകയും അവരെ സ്നേഹവാത്സല്യങ്ങളോടെ സ്വീകരിക്കുകയും ചെയ്യുന്നു.
Audio & Recording
ശബ്ദം നല്കിയവർ | Dubbed for |
---|---|