കാഞ്ഞങ്ങാട് രാമചന്ദ്രൻ
Kanjangattu Ramachandran
സംഗീതം നല്കിയ ഗാനങ്ങൾ: 36
ആലപിച്ച ഗാനങ്ങൾ: 17
ഗായകന്, സംഗീത സംവിധായകന്. പനിനീര് മഴ (1976) എന്ന ചിത്രത്തിലൂടെ എം കെ അര്‍ജ്ജുനന്റെ സംഗീതത്തില്‍ ഗായകനായി മലയാള സിനിമയില്‍ അരങ്ങേറിയെങ്കിലും ചിത്രം റിലീസായില്ല. പിന്നീട് നിരവധി ചിത്രങ്ങളില്‍ പല സംഗീത സംവിധായകരുടേയും സംഗീതത്തില്‍ ഗാനങ്ങള്‍ ആലപിച്ചു. ഡാലിയപ്പൂക്കൾ എന്ന സിനിമയിലൂടെ സംഗീത സംവിധായകനായി.
ഇന്ത്യയ്ക്കകത്തും പുറത്തുമായി 25,000ലധികം സ്റ്റേജില്‍ സംഗീത പരിപാടികള്‍ കാഞ്ഞങ്ങാട് രാമചന്ദ്രന് അവതരിപ്പിച്ചിട്ടുണ്ട്. കല്പാത്തി ത്യാഗരാജ സംഗീതോത്സവത്തിലും കൊല്ലൂര്‍ മൂകാംബിക ക്ഷേത്രോത്സവത്തിലും വര്‍ഷങ്ങളായി സംഗീത പരിപാടികള്‍ അവതരിപ്പിക്കുന്നു . കണ്ണുര്‍ ജില്ലയിലെ ചെറുകുന്നിലാണു രാമചന്ദ്രന്റെ ജനനവും ബാല്യവും. പിന്നീട് കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടേക്ക് മാറുകയായിരുന്നു. കാഞ്ഞങ്ങാട് ദുര്‍ഗാ ഹൈസ്ക്കുളിലെ സംഗീതാ അദ്ധ്യാപകന് കൂടിയാണ്.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|---|---|---|
ശ്രീരാഗം | ജോർജ്ജ് കിത്തു | 1995 |