രജനീഗന്ധികള്‍
Music:
Lyricist:
Singer:
Raaga:
Film/album:
ആ.....ആഹാ...ആഹാ...ആ....ആഹാ ആഹാ...മ്... മ് .....
രജനീഗന്ധികള്‍ വിടരും രാത്രി...രജതമേഘങ്ങള്‍ പാടും രാഗം..പരാഗസുരഭില കുസുമദലങ്ങളില്‍ തുഷാരതുള്ളികള്‍ പൊഴിയും യാമം...
രജനീഗന്ധികള്‍ വിടരും രാത്രി....
താഴ്വരക്കാട്ടിലെ താലവനങ്ങള്‍..തുംബുരു മീട്ടി താളം കൊട്ടി..താരാപഥ തിരശ്ശീല ഞൊറിഞ്ഞു..ശാരദസന്ധ്യകള്‍ നടനം ചെയ്തു...ആ...ആഹാഹഹാ...ഓഹോ...ഓ...
രജനീഗന്ധികള്‍ വിടരും രാത്രി....
പഞ്ചമിരാത്രികള്‍ പൊന്നരക്കെട്ടില്‍ കുളിര്‍പല്ലവ കരവല്ലികള്‍ ചുറ്റി ശൃംഗാരശ്ലോകങ്ങള്‍ പാടും തെന്നല്‍ മന്മഥലീലയ്ക്കു ക്ഷണിയ്ക്കും നേരം...മ്.. മ്.. മ് .....മ്..മ് ....മ് ....
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Rajaneegandhikal
Additional Info
Year:
1980
ഗാനശാഖ: