സ്വപ്നഭൂവില്‍
മ്.....
സ്വപ്നഭൂവില്‍ വെള്ളിക്കുടക്കീഴേ
സ്വര്‍ണ്ണമഴ പെയ്യും വഴിനീളേ
കന്നിപ്പെണ്ണിന്‍ മംഗല്യത്തിരുനാളില്‍
ദിഗ്ജധൂടികള്‍ ചാമരം വീശി
സ്വപ്നഭൂവില്‍ ....
കണ്ണില്‍ നീലാഞ്ജനം ചാലിച്ചെഴുതി
കവിളില്‍ വയനാടന്‍ മഞ്ഞള്‍ പൂശി
നെറ്റിയില്‍ ഗോരോചനക്കുറിയും
മാറില്‍ വൈരമാലയുമണിഞ്ഞു
സഖീ നിന്നെക്കണ്ടൂ
സ്വപ്നഭൂവില്‍ ....
തൂമതൂവും വെണ്ണിലാപ്പുടവ
ചുറ്റിയൊരുങ്ങി വന്നൊരു മാലാഖ
കസ്തൂരിപ്പൂ നെറുകയില്‍ ചൂടി
ചേലില്‍ നിന്‍ പാദസരം കിലുങ്ങും
സ്വരം കേട്ടുണര്‍ന്നു
സ്വപ്നഭൂവില്‍
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Swapnabhoovil
Additional Info
Year:
1980
ഗാനശാഖ: