ശ്രീരാഗം

ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം
ശിവമാർഗ്ഗപ്രണേതാരം
പ്രണതോസ്മി സദാശിവം
ആ....

ശ്രീരാഗം ആയിരമിതളാര്‍ന്ന
താമരമലരായുണര്‍ന്നു
ശാരദവീണാ മന്ത്രാക്ഷരിയില്‍
സരസ്വതി യാമം വിടര്‍ന്നൂ
സരസ്വതി യാമം വിടര്‍ന്നു

ലയം താളലയം ഭാവരാഗമേളലയം
പുലരി പൂത്തുലഞ്ഞ വിണ്മുടിയില്‍
ആലാപനങ്ങള്‍ പെയ്യും ആര്‍ദ്രലയം
ശ്രീരാഗം...ശ്രീരാഗം...

വൈകാശിത്തമിഴ്‌പെണ്‍കൊടി പൊന്‍‌വിരലാല്‍
അരിപ്പൊടിക്കോലങ്ങള്‍ എഴുതുകയായ്
അഷ്ടമംഗല്യവും പൊങ്കലും നിറഞ്ഞു 
തമിഴിന്‍ അഴകാം പഴമൊഴിയില്‍ 

ലയം താളലയം ഭാവരാഗമേളലയം
പുലരി പൂത്തുലഞ്ഞ വിണ്മുടിയില്‍
ആലാപനങ്ങള്‍ പെയ്യും ആര്‍ദ്രലയം
രിമപനി മപനി രിഗരിസനി പധനിസ 
രിഗരിസരി രിപമപ
പനിസരി ഗരിസനിരി സനി പനിസരി
സരിധ നിധപ പനിപ മപമ രിഗരിസ രിമപനി
ശ്രീരാഗം ആയിരമിതളാര്‍ന്ന
താമരമലരായുണര്‍ന്നു

കിലുങ്ങും ചിലങ്കകളില്‍ പൊന്‍‌-
താളക്കൈകള്‍
കേള്‍പ്പൂ തിരുവരങ്ങില്‍
അഗ്രഹാരങ്ങള്‍ തുയിലുണരുന്നു
കാവടിച്ചിന്തിന്‍ ഇനിമകളില്‍

ലയം താളലയം ഭാവരാഗമേളലയം
പുലരി പൂത്തുലഞ്ഞ വിണ്മുടിയില്‍
ആലാപനങ്ങള്‍ പെയ്യും ആര്‍ദ്രലയം
നിപനി മപനി രിമപനി സരിമപനി 
സരിമപനി സനിപ
പനിസരി ഗരിസ നിരിസനിധ
നിപമ രിഗരിസ നിസരിമപനി

ശ്രീരാഗം ആയിരമിതളാര്‍ന്ന
താമരമലരായുണര്‍ന്നു
ശാരദവീണാ മന്ത്രാക്ഷരിയില്‍
സരസ്വതി യാമം വിടര്‍ന്നൂ
സരസ്വതി യാമം വിടര്‍ന്നു
ആ.....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sreeragam

Additional Info

Year: 
1995