പദവർണ്ണത്തരിവളയിളകി
താധിംത തകധിമി തകജുണു
തകതത്തജം തകജം തകിട തകജം ജം
പദവര്‍ണ്ണത്തരിവളയിളകി മണിവീണയില്‍
നിമിഷം കമലദളമായി....
അണിയലങ്ങളോടെ സഖിയൊരുങ്ങിവന്നു
രാജാങ്കണം ശ്രുതിസാന്ദ്രമായ്
മലര്‍സായകന്‍ നൃത്തം ചെയ്‌കയായ്
(താധിംത)
ശ്യാമനികുഞ്ജം വര്‍ണ്ണാഭമായി
പ്രിയരാധ രതിസൂനമായി...
ഹിമചന്ദ്രികതന്‍ പാല്‍ത്തിരയിളകും
രജനിയില്‍ അനുഭൂതിയുണര്‍ന്നു
ഉണരൂ യമുനേ സ്വരയമുനേ
സിന്ദൂരത്തൊടുകുറി ചാര്‍ത്തിയ
സുരസുന്ദരീ തുളസീ പ്രണയപദമാടൂ
പദവര്‍ണ്ണത്തരിവളയിളകി മണിവീണയില്‍
നിമിഷം കമലദളമായി....
അരുന്ധതി വിണ്ണില്‍ തിരിനീട്ടിനിന്നു
അംബരം അരുണാഭമായി...
ലജ്ജാവതിയാം ഗോപാംഗനയോ
നെറ്റിയില്‍ ഇലക്കുറിയണിഞ്ഞു
യാമം മധുരം സുകൃതമയം
താധിംത തകധിമി തകജുണു
തകതത്തജം തകജം തകിട തകജം ജം
ശൃംഗാരക്കാല്‍ത്തളയിടുമെന്‍ പ്രിയ കന്യകേ
തുളസീ... നളചരിതമാടൂ...
അണിയലങ്ങളോടെ സഖിയൊരുങ്ങിവന്നു
രാജഹംസദൂതിന്‍ ഹൃദയതാളമാടൂ
രാജാങ്കണം ശ്രുതിസാന്ദ്രമായ്
വ്രതഭരിതയായ് നൃത്തം ചെയ്ക നീ
(താധിംത)