രാവിന്റെ നിഴലായ് (D)
രാവിന്‍റെ നിഴലായ് മാറുന്ന സന്ധ്യേ
പകലിന്‍റെ കണ്ണീര് കാണാത്തതെന്തേ
മഞ്ഞും പൂമഴയും താലോലവും
കേള്‍ക്കാന്‍ കൊതിയൂറും ശ്രീരാഗവും
മറക്കാന്‍ കഴിയുന്ന സ്വപ്നങ്ങളായോ
രാവിന്‍റെ നിഴലായ് മാറുന്ന സന്ധ്യേ
പകലിന്‍റെ കണ്ണീര് കാണാത്തതെന്തേ
ഇനിയേതു കാലം കാണും നമ്മള്‍
ഇനിയെന്നു തമ്മില്‍ ചേരും നാം
എന്തെന്തു മോഹങ്ങള്‍ ഉള്ളില്‍ വിരിഞ്ഞു..
എന്തെന്തു പൂക്കള്‍ കൊഴിഞ്ഞേ പോയ്
പറയാതെപോകും മായാത്രിസന്ധ്യേ ..
സിന്ദൂരമണിയുന്ന സന്ധ്യേ
ശുഭയാത്രയോതുന്നു വീണ്ടും വീണ്ടും..
രാവിന്‍റെ നിഴലായ് മാറുന്ന സന്ധ്യേ
പകലിന്‍റെ കണ്ണീര് കാണാത്തതെന്തേ
താരങ്ങള്‍ ദൂരെ കണ്‍ചിമ്മി നിന്നു..
മിണ്ടാതെ തേങ്ങി യാമങ്ങള്‍..
തിങ്കള്‍ക്കിടാവോ താനേയലഞ്ഞു
ആകാശഗംഗ തീരങ്ങളില്‍..
കാറ്റിന്‍റെ കൈകള്‍ തലോടുന്ന കുഴലില്‍..
നിറയുന്നു ശോകാര്‍ദ്രഗാനം..
ശുഭയാത്രയോതുന്നു വീണ്ടും വീണ്ടും..
രാവിന്‍റെ നിഴലായ് മാറുന്ന സന്ധ്യേ
പകലിന്‍റെ കണ്ണീര് കാണാത്തതെന്തേ
മഞ്ഞും പൂമഴയും താലോലവും
കേള്‍ക്കാന്‍ കൊതിയൂറും ശ്രീരാഗവും
മറക്കാന്‍ കഴിയുന്ന സ്വപ്നങ്ങളായോ
രാവിന്‍റെ നിഴലായ് മാറുന്ന സന്ധ്യേ
പകലിന്‍റെ കണ്ണീര് കാണാത്തതെന്തേ