നീലക്കടക്കണ്ണില്‍

നീലക്കടക്കണ്ണില്‍ വാലിട്ടെഴുതിയ മാനേ പേടമാനേ
കുടമുല്ലക്കാവില്‍ പാടാന്‍ പോരാഞ്ഞതെന്തേ ഇന്നീ രാവില്‍
പാണ്ടിമേളം ദൂരെ കേട്ടല്ലോ പൂരക്കാലം കനവില്‍ കണ്ടല്ലോ
ഇന്നെന്റെ കരളിന്റെ കിളിവാതിലാരോ തുറന്നല്ലോ 
(നീലക്കടക്കണ്ണില്‍...)

പൂങ്കുയിലുകളകലെ സ്വരജതി പാടും 
പുലരി വിരിഞ്ഞല്ലോ
പൊന്‍‌മയിലുകളാടും മലയടിവാരം പൂത്തുവിടര്‍ന്നല്ലോ
മുത്തുക്കരകാട്ടമേളങ്ങളില്‍ കൊന്നക്കുഴലൂതുമീണങ്ങളില്‍
വര്‍ണ്ണത്തിര ചൂടുമാഴങ്ങളില്‍ കന്നിക്കുളിരാടുമോളങ്ങളില്‍
നാമിന്നു പാടാതെ പാടുന്ന 
മൗനങ്ങളാണല്ലോ 
(നീലക്കടക്കണ്ണില്‍...)

പൊന്നരമണിയിളകി കാല്‍ത്തളയിളകി ആവണിരാവായി
പാല്‍മധുരനിലാവില്‍ കനവിലൊരുങ്ങി നിശ്‌ചയതാംബൂലം
കണ്ണില്‍ പരല്‍മീന്‍ പിടയ്‌ക്കുന്നുവോ കവിളില്‍ ചേമന്തി പൂക്കുന്നുവോ
നെഞ്ചില്‍ നെയ്യാമ്പലിളകുന്നുവോ മോഹം കോലം വരയ്‌ക്കുന്നുവോ
നാമിന്നു തേടാതെ തേടുന്ന
ഹൃദയാനുരാഗങ്ങള്‍
(നീലക്കടക്കണ്ണില്‍...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Neelakkadakkannil