കനകാംഗി

സ സരിഗ രിഗരി
ആ.....
മപധപമഗ പമഗ രിഗരി സ

കനകാംഗീ സ്വരവാഹിനീ
വരവര്‍ണ്ണിനീ കുടജാദ്രിനിവാസിനീ
കനകാംഗീ സ്വരവാഹിനീ

തവപദസൗന്ദര്യലഹരിയില്‍ മുഴുകീ
ഹരനും ഹരിയും മൂവുലകും 
പമഗ പമരി നിസരിസ
ഹരനും ഹരിയും മൂവുലകും
അഭയമന്ത്രാക്ഷരം സ്വരരാഗസിന്ധുവായ്
അടിയനിലൊഴുകാന്‍ കനിയുക നീ 
(കനകാംഗീ‌...)

ജനിമൃതിഭയമാര്‍ന്നൊരെന്‍ ജീവതന്ത്രിയില്‍
സാമസ്വരങ്ങള്‍ ചൊരിയുക നീ
സംസാരജലധിയില്‍ ഏകാവലംബം
നീ മാത്രമമ്മേ മൂകാംബികേ 
(കനകാംഗീ...)

ബന്ധുരമെന്‍ തൂലികയില്‍ 
കനകാംഗുരമാകൂ
ദയിതേ ഹിമഗിരിസുതേ
വാരയ വാരയ വാരയ 
മാമവ സങ്കടമഖിലം

നടനനടകളിലതുലയായ്
സുജനഹൃദികളിലമൃതയായ്
അഭയവരദേ അതുലചരിതേ
സുചരിതേ പാഹിമാം പാഹിമാം
മന്ദാരഗാന്ധാരവാസപ്രിയേ
ഗന്ധര്‍വ്വസംഗീതലോകപ്രിയേ
സ്വരഭരിതമല്ലോ നിന്‍ മൃദുസ്‌മേരം
പാര്‍‌വ്വണേന്ദുപ്രഭേ പരിപാഹിമാം സദാ 
(കനകാംഗീ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kanakaangi

Additional Info

Year: 
1995

അനുബന്ധവർത്തമാനം