ഓമനപ്പൂന്തിങ്കൾ

രാരീരം രാരോ രാരോ
ഓമന പൂന്തിങ്കൾ പൂങ്കുരുന്നേ വായോ
കൊഞ്ചലുമായ് നീ ഓടിവായോ കാറ്റേ
നല്ല താമരത്തേനുണ്ട് പൂം പട്ടുപാവാടയുണ്ട്
കരളിൽ സാന്ത്വനമോതുവാൻ മടിത്താരാട്ടുണ്ടീ നെഞ്ചിൽ
ഓമന പൂന്തിങ്കൾ പൂങ്കുരുന്നേ വായോ
കൊഞ്ചലുമായ് നീ ഓടിവായോ കാറ്റേ

മയിൽ‌പ്പീലി നീർത്തി വാർമുകിൽ
ഇന്നെന്തിനാണീ നൊമ്പരം
ഏതോ നാടൻ പാട്ടിൻ ശീലിൽ
വീണ്ടും ഓണക്കാലം വന്നു
കണിമുല്ലപ്പന്തലിനുള്ളിൽ..
പുള്ളോർ വീണപ്പെണ്ണും പാടി 
കുഞ്ഞുമനസ്സു നിറയേ കുളിര് ചോരിയാൻ പോരൂ

ഓമന പൂന്തിങ്കൾ പൂങ്കുരുന്നേ വായോ
കൊഞ്ചലുമായ് നീ ഓടിവായോ കാറ്റേ

സ്വരരാഗമൊതി പൂങ്കുഴൽ
തുടിതാളമായി പൂമഴ..
തുമ്പീ തത്തത്തുവൽ തുമ്പീ
അമ്പും ഓണവില്ലും തായോ
അറിയാതെ വീണു തുളുമ്പും സ്നേഹം
മെല്ലെ കാതിൽ ചൊല്ലി
ചിരിമാലരിനുള്ളിൽ മഞ്ഞു പൊഴിയും ഗാനം

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Omanappoonthinkal