മാനസവനികയിലേതോ (M)

മാനസവനികയിൽ ഏതോ മോഹപ്പൂവുകൾ വിടരുന്നു
നീലനിലാവിൽ പാടത്തേതോ രാക്കിളി മൂളുന്നു...
എൻ നെഞ്ചിൽ....കൂടണയാൻ... കുളിർമഴയിൽ...നീരാടാൻ...
ഞാറ്റുവേലക്കാറ്റിലാടാം....
പോരൂ നീ യഴകേ....

മാനസവനികയിൽ ഏതോ മോഹപ്പൂവുകൾ വിടരുന്നു
നീലനിലാവിൽ പാടത്തേതോ രാക്കിളി മൂളുന്നു......

നീയെന്റെ ജീവിത തംബുരു മീട്ടുകിൽ വിരിയുമെൻ ഗന്ധർവ്വയാമം....(നീയെന്റെ ജീവിത...)
നിൻ മണിമാറിൽ തലചായ്ച്ചുറങ്ങുമ്പോൾ..
നിൻ മണിമാറിൽ തലചായ്ച്ചുറങ്ങുമ്പോൾ
പ്രണയ സരോവരമാകുമല്ലൊ...
കാണാത്ത സ്വപ്നങ്ങൾ വസന്തത്തിൻ തേരേറി
മായാതെ മറയാതെ വന്നുവെങ്കിൽ....
പരിഭവമെല്ലാം അകലുമല്ലൊ....

മാനസവനികയിൽ ഏതോ മോഹപ്പൂവുകൾ വിടരുന്നു...
നീലനിലാവിൽ പാടത്തേതോ രാക്കിളി മൂളുന്നു...

നീയെന്റെ ആത്മാവിൻ തിരിനാളമാവുകിൽ
തെളിയുമെൻ ജീവിതരേഖ.... (നീയെന്റെ)
നിൻ സ്നേഹരാഗത്തില ലിയുവാനായെങ്കിൽ
നിൻ സ്നേഹരാഗത്തില ലിയുവാനായെങ്കിൽ..
ജന്മം ധന്യമായി തീരുമല്ലോ..
വേനൽ കിനാവിൽ ഞാൻ തളരുമ്പോൾ നീയെന്നും..
മഴമേഘമായ് വന്നു പെയ്യുമെങ്കിൽ ഹൃദയം പുളകം ചൂടുമല്ലൊ...... (മാനസ വനികയിൽ....)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maanasavanikayiletho (M)

Additional Info

Year: 
2002

അനുബന്ധവർത്തമാനം