മഞ്ഞക്കിളിയേ

മഞ്ഞക്കിളിയേ പാടി വരൂ...
മഞ്ഞലയിൽ നീരാടി വരൂ....
ഇന്നെൻ മുന്നിൽ മധുമാസക്കാലം...
കന്നിനിലാവേ മിന്നു തരൂ കിങ്ങിണിമുല്ലേ മാല തരൂ ഇന്നെൻ മുന്നിൽ മംഗല്യക്കാലം....
മയിലേ ആടി വാ....മഴവിൽത്തേരിലായ്..
കുയിലേ പാടി വാ...മധുരം നുള്ളി വാ...
കോടക്കാർ വീടിന്റെ താഴ്വാരം തേടി വരും കുളിരണു് കുളിരണു് കുളിരണു് കുളിരണു് കുളിരണു് കുളിരണു് കുളിരണു് കുളിരണു് (മഞ്ഞക്കിളിയേ....)

കാട്ടുചോലയാകെയിന്നും കാൽച്ചിലമ്പു ചാർത്തുമ്പോൾ
കാട്ടുമുല്ലക്കൂട്ടിലാരോ രാഗവീണ മീട്ടുന്നു... ആലോലം കൺകളിലേതോ തേൻകിനാവുണർന്നു....
പാടിവന്ന കാറ്റുമെന്നിൽ വാസനപ്പൂ ചൂടുമ്പോൾ..
കൊഞ്ചെടി കൊഞ്ചെടി കൊഞ്ചെടി മൈനേ നീലക്കാടുകളിൽ
മഞ്ചാടിക്കുരു തേടാൻ വായോ... പീലിക്കാവുകളിൽ....(കൊഞ്ചെടി..)
കോടക്കാർ വീടിന്റെ താഴ്വാരം തേടി വരും കുളിരണു് കുളിരണു് കുളിരണു് കുളിരണു് കുളിരണു് കുളിരണു് കുളിരണു് കുളിരണ് 

(മഞ്ഞക്കിളിയേ)

രാജഹംസക്കാതിലേതോ രാഗമന്ത്രമോതുമ്പോൾ... പാരിജാതക്കൽപ്പടവിൽ പാൽനിലാവു പെയ്യുന്നു...
ആരോരും അറിയാതേതോ മോഹമെന്നിൽ പൂത്തുവല്ലോ...
ആറ്റിലഞ്ഞിപ്പൂന്തണലിൽ
കാറ്റു പാത്തു നിന്നുവല്ലോ..
മാമലമേലേ അണിയണിയായ് തോറ്റം പാടി വരൂ....
കല്യാണക്കുറി ചൊല്ലാനായ് തിന്തക പാടി വരൂ(മാമലമേലേ).....
കോടക്കാർ വീടിന്റെ താഴ്വാരം തേടി വരും കുളിരണു് കുളിരണു് കുളിരണു് കുളിരണു് കുളിരണു് കുളിരണു് കുളിരണു് കുളിര്....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manjakkiliye

Additional Info

Year: 
2002

അനുബന്ധവർത്തമാനം