പുലരിയായ്

തെയ്യാ തെയ്യാരേ ..തെയ്യാ തെയ്യാരേ ..
തെയ്യാ തെയ്യാരേ ..തെയ്യാ തെയ്യാരേ ..
ഓഹോഹോ...ഓഹോഹോ..

പുലരിയായ് നിറമലരിയായ് പുതുജീവിതമുയരുന്നു..
ഇരുളിലെ കരിയിലകളായ് വെറുമോര്‍മ്മകള്‍ മറയുന്നു..
കരളിലെ ഇളമാന്‍ കിടാവേ..
കരളിലെ ഇളമാന്‍ കിടാവേ..
നുകരുവാന്‍ വരു വീണ്ടുമെന്‍ മധുരാഗം..

ഇനിയെന്റെ കാവലാളായ്.. നീ പോരുമോ
വിരിമാറിലെന്നുമെന്നും ഇടമേകുമോ..
ഓലക്കുടിലിന്നുള്ളിലിരിക്കാം കാവലായ്..
നെഞ്ചില്‍ ചേര്‍ത്തു തലോടിയുറക്കാമോമനേ..
ഇനി വിടില്ല ഞാനൊരുനാളിലും..

പുലരിയായ് നിറമലരിയായ് പുതുജീവിതമുയരുന്നു..
ഇരുളിലെ കരിയിലകളായ് വെറുമോര്‍മ്മകള്‍ മറയുന്നു..

ഒരുസ്വര്‍ഗ്ഗമാകെ വേണം ഇനി വാഴുവാന്‍
ഇരുജന്മമാകമാനം ഒന്നാകുവാന്‍....
കാണുമ്പൊഴേ നാണം കണ്ണില്‍.. പെയ്തുപോയ്
മിണ്ടുമ്പോഴെ നെഞ്ചില്‍ പൂമഴയൂര്‍ന്നുപോയ്..
ഇടമൊരുങ്ങിയെന്‍ മലര്‍വാടിയില്‍

പുലരിയായ് നിറമലരിയായ് പുതുജീവിതമുയരുന്നു..
ഇരുളിലെ കരിയിലകളായ് വെറുമോര്‍മ്മകള്‍ മറയുന്നു..
കരളിലെ ഇളമാന്‍ കിടാവേ..
കരളിലെ ഇളമാന്‍ കിടാവേ..
നുകരുവാന്‍ വരു വീണ്ടുമെന്‍ മധുരാഗം..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pulariyaay

Additional Info

Year: 
1992

അനുബന്ധവർത്തമാനം