കാറും കറുത്ത വാവും

 

കാറും കറുത്തവാവും മാറിമാറി മഷിതേയ്ക്കും
കര്‍ക്കിടകരാത്രിയിലെ കാറ്റേ കാറ്റേ
എന്തിനെന്‍ ജീവന്റെ വള്ളിക്കുടിലിലെ
മണ്‍വിളക്കും നീയൂതിക്കെടുത്തീ
മണ്‍വിളക്കും നീയൂതിക്കെടുത്തീ
(കാറും കറുത്തവാവും ...)

കാലപ്രവാഹത്തിലൊഴുകി നടക്കുന്ന
കരിയിലത്തോണികള്‍ മനുഷ്യര്‍
നീന്തുന്നു സ്വയമെന്നു തോന്നുന്നു
വിധിയുടെ നീരൊഴുക്കെന്നും നമ്മെ നിയന്ത്രിയ്ക്കുന്നു
(കാറും കറുത്തവാവും ...)

അഭിശപ്തജന്മമായ് അംഗവൈകല്യത്തിന്‍
അശുഭദര്‍ശ്ശനരായ് നാം പിറന്നു
പൂജയ്ക്കെടുക്കാത്ത പൂക്കളെപ്പോൽ
നമ്മള്‍ ജീവിതക്ഷേത്രത്തിന്‍ പുറത്തു തന്നെ
എന്നും ഏകാന്തദുഃഖത്തിന്‍ നടുവില്‍ തന്നെ
(കാറും കറുത്തവാവും ...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Karum karutha vaavum

Additional Info