സമയം സായംസന്ധ്യ

സമയം സായംസന്ധ്യ
സ്ഥാനം പ്രിയങ്കരി യമുനാ
ചൈതന്യധന്യമാം ഒരു വികാരത്തിന്റെ
പുണ്യജ്യോതിസ്സുണര്‍ന്നു
അന്നു ഭൂമി മുഖപ്രസാദമണിഞ്ഞു
സമയം സായംസന്ധ്യ

ആരാധികയാം രാധയുടെ ഹൃദയത്തില്‍
അദൃശ്യമാം ആ വികാരം തളിരിട്ടു
പ്രണവപ്പൊരുളിന്റെ മൗനാഭിലാഷമതില്‍
ദലമര്‍മ്മരങ്ങളായ്‍ ശ്രുതിയിട്ടു
കാലം അതിനെ അനുരാഗമെന്നു വിളിച്ചു
സമയം സായംസന്ധ്യ
സ്ഥാനം പ്രിയങ്കരി യമുനാ
സമയം സായംസന്ധ്യ

മാലിനി തീരത്തെ കുഞ്ജകുടീരമാ
മാകന്ദമകരന്ദമേറ്റു വാങ്ങി
സര്‍‍ഗ്ഗോപാസകരാം മധുരാനുഭൂതിയെ
ഹൃദ്സ്പന്ദതാളത്തിലിണക്കി നിര്‍ത്തി
മായ്ച്ചാലും മായാത്ത മാതിരി മനസ്സിലാ
മാര്‍ദ്ദവമൊരു ദിവ്യ പരിവേഷമായ്
തങ്ങളില്‍ തെറ്റിപ്പിരിഞ്ഞാലുമൊന്നു ചേരാന്‍
ഉള്‍വിളിയുണര്‍ത്തുന്ന ലഹരിയായി
കാലം അതിനെ അനുരാഗമെന്നു വിളിച്ചു

സമയം സായംസന്ധ്യ
സ്ഥാനം പ്രിയങ്കരി യമുനാ
ചൈതന്യധന്യമാം ഒരു വികാരത്തിന്റെ
പുണ്യജ്യോതിസ്സുണര്‍ന്നു
അന്നു ഭൂമി മുഖപ്രസാദമണിഞ്ഞു
സമയം സായംസന്ധ്യ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Samayam samayam sandya