സോമതീർത്ഥമാടുന്ന വേള
സോമതീർത്ഥമാടുന്ന വേള
സ്വർഗ്ഗസോപാനസംഗീതമേള
യാമം ശൃംഗാരയാമം
ഇപ്പോൾ യാമിനിയ്ക്കും ചന്ദ്രികയ്ക്കും കാമം
(സോമതീർത്ഥമാടുന്ന വേള.....)
സ്വർഗ്ഗസോപാനസംഗീതമേള
യാമം ശൃംഗാരയാമം
ഇപ്പോൾ യാമിനിയ്ക്കും ചന്ദ്രികയ്ക്കും കാമം
(സോമതീർത്ഥമാടുന്ന വേള.....)
തുടുതുടെ തുടിയ്ക്കുന്ന പ്രായം
പൂത്തുവിടരുന്നൊരുൾവിളിതൻ ദാഹം
മഞ്ഞിൽ കുളിയ്ക്കുന്ന ദേഹം(2)
ഉള്ളിൽ മാരകാകളി പാടും മോഹം
മാരകാകളി പാടും മോഹം
(സോമതീർത്ഥമാടുന്ന വേള.....)
ഉടൽ കോരിത്തരിയ്ക്കുന്ന നേരം
നെഞ്ചിൽ ഉന്മാദത്തിൻ തിരുമധുരം
കവിളിൽ ലജ്ജയുടെ തളിര്
എന്റെ കൈവിരൽ തൊട്ടാൽ നിന്നിൽ കുളിര്
(സോമതീർത്ഥമാടുന്ന വേള.....)
ചുടുചുംബനത്തിനൊരാർത്തി
നമ്മിൽ നുരയിട്ടൊരാവേശമുണർത്തീ
പരിരംഭണത്തിന്റെ ലഹരീ(2)
നമ്മെ ഒരു സംഗമത്തിൽ മയക്കീ
ഒരു സംഗമത്തിൽ മയക്കീ
(സോമതീർത്ഥമാടുന്ന വേള.....)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
somatheerthamaadunna vela