തിങ്കള്‍ക്കല ചൂടിയ തമ്പുരാന്റെ
തിങ്കള്‍ക്കല ചൂടിയ തമ്പുരാന്റെ
തിരുമുടിയില്‍ വാഴണ നാഗരാജാവേ
ഏഴുമലര്‍പ്പൊടി കളം വിരിക്കാം
എഴുന്നള്ളണേ നീ നാഗരാജാവേ
തിങ്കള്‍ക്കല ചൂടിയ തമ്പുരാന്റെ
തിരുമുടിയില്‍ വാഴണ നാഗരാജാവേ
ചിത്രകൂടക്കല്ലില്‍ പൂ വിരിക്കാം
വെച്ചൊരുക്കാം ഞങ്ങള്‍ നൂറും പാലും
നീരുണ്ണും നാഗത്താനേ നീരുണ്ടു പോ
പാലുണ്ണും നാഗത്താനെ പാലുണ്ടു പോ
തിങ്കള്‍ക്കല ചൂടിയ തമ്പുരാന്റെ
തിരുമുടിയില്‍ വാഴണ നാഗരാജാവേ
ഭഗവാനും ഭഗവതിയും കൈലാസത്തിൽ പണ്ടു
കളിയാടി നടന്നൊരാ മധുരരംഗം
ഹരിയോം ഹരോം
ത്രിക്കൺപാര്‍ത്തുവന്ന നാഗരാജാവേ
ഹരിയോം ഹരോം
ചിത്രക്കളത്തില്‍ നീ ആടിവായോ
ഹരിയോം ഹരോം
പുള്ളോന്‍ പാട്ടു കേട്ടാടിവായോ
ഈ തറവാട്ടിന്നൈശ്വര്യം കൊണ്ടുവായോ
(തിങ്കള്‍ക്കല ചൂടിയ..)
ഒന്നാകും നല്ല തിരുക്കടലക്കരെ
ഒന്നല്ലോ മണിനാഗം മുട്ടയിട്ടു
ഒന്നല്ലോ മണിനാഗം മുട്ടയിട്ടു
താനിട്ട മുട്ടയും പാമ്പിന്‍ കിടാങ്ങളും
താനേ ഫണം വിരിച്ചാടിക്കൊണ്ടേ വാ
താനേ ഫണം വിരിച്ചാടിക്കൊണ്ടേ വാ
ആടിക്കൊണ്ടേ വാ പാടിക്കൊണ്ടേ വാ
ആടിക്കൊണ്ടേ വാ പാടിക്കൊണ്ടേ വാ
ആയിരം പത്തി വിരിച്ചാടിക്കൊണ്ടേ വാ
പാടിക്കൊണ്ടേ വാ