അഞ്ചാം വയസ്സിൽ സംഗീതപഠനം ആരംഭിച്ചു. കർണ്ണാടക സംഗീതത്തിൽ എ സരസ്വമ്മാൾ ആയിരുന്നു ആദ്യ ഗുരു. തുടർന്ന് പത്ത് വർഷത്തിലേറെയായി ഡോ.എസ് ഭാഗ്യലക്ഷ്മിയുടെ അടുത്ത് നിന്നും സംഗീതം തുടർന്ന് അഭ്യസിക്കുന്നു. രമേഷ് നാരായണന്റെ കീഴിൽ ഹിന്ദുസ്ഥാനി സംഗീതം അഭ്യസിച്ചു. ജയരാജ് സംവിധാനം ചെയ്ത അശ്വാരൂഢൻ എന്ന ചിത്രത്തിൽ ജാസി ഗിഫ്റ്റിന്റെ സംഗീത സംവിധാനത്തിൽ പാടി ഹിറ്റായി മാറിയ "അഴകാലില മഞ്ഞച്ചരടിലെ" പൂത്താലി എന്ന ഗാനമാണ് മലയാള ചലച്ചിത്ര പിന്നണിഗാന രംഗത്ത് അഖിലയുടെ ആദ്യ ഗാനം. തുടർന്ന് ജയരാജിന്റെ ആനച്ചന്തം, ഷാഫിയുടെ ചോക്ലേറ്റ്,ഹലോ എന്നീ ചിത്രങ്ങളിലെ ഗാനങ്ങളും ശ്രദ്ധേയമായി. കോളേജിൽ പഠിക്കുമ്പോൾത്തന്നെ നിരവധി ആൽബങ്ങളിലും ഭക്തിഗാന കാസറ്റുകളിലും പാടിത്തുടങ്ങി. ഗാനമേളകളും അവതരിപ്പിച്ചിരുന്നു. നിരവധി പരസ്യജിംഗിളുകൾക്കും വേണ്ടീ പാടിയിട്ടുണ്ട്..
ഐ.സി.ഐ.സി പ്രുഡൻഷ്യലിൽ ഉദ്യോഗസ്ഥനായ ശ്യാം സായിയാണ് അഖിലയുടെ ഭർത്താവ്. മകന്റെ പേര് പവൻ.
ഫേസ്ബുക്ക് പേജ്