കണ്ണും കണ്ണും

കണ്ണും കണ്ണും കാത്തിരുന്നതെന്തേ
വെള്ളിനിലാവാകും പുഞ്ചിരി
കാതിൽ കാതിൽ കേട്ടിടുന്നതെന്തേ
മന്ത്രമഴയാകും നിൻ മൊഴി...
നീയോ നദിപോലെ ഞാനാം കരയാകെ
ചിഞ്ചിലമായ് കളമായ് താളം തുള്ളിയോടി
എൻ കരളിൻ വനിയിൽ ഈറൻ തുള്ളിതൂകി ...(2)

ആ നാളിലേതോ മൂവന്തി നേരം
നാമാദ്യമായ് കണ്ടില്ലയോ...
രാവിൻ കിനാവിൻ പിൻവാതിലോരം
കാണാതെ നീ വന്നീലയോ...
നീയെന്നിലേ മോഹങ്ങളായ്
ആകാശമായി മാറിടുന്നു നീ....
മാനമൊരു മണിമുകിലായ്...

കണ്ണും കണ്ണും കാത്തിരുന്നതെന്തേ
വെള്ളിനിലാവാകും പുഞ്ചിരി
കാതിൽ കാതിൽ കേട്ടിടുന്നതെന്തേ
മന്ത്രമഴയാകും നിൻ മൊഴി...

നീ കാണുവാനായ് ഈ പാതയോരം
തൂമുല്ലയായ് എൻ മാനസം...
മൂകാനുരാഗം ഓതാതെയോരോ
യാമങ്ങളും നീങ്ങുന്നു നാൾ .
എന്നുള്ളിലേ...മൗനങ്ങളേ
സംഗീതമാക്കി മാറ്റുമിന്നു നീ...
മധുരിതമൊരു മൊഴിയിൽ...

കണ്ണും കണ്ണും കാത്തിരുന്നതെന്തേ
വെള്ളിനിലാവാകും പുഞ്ചിരി
കാതിൽ കാതിൽ കേട്ടിടുന്നതെന്തേ
മന്ത്രമഴയാകും നിൻ മൊഴി...
നീയോ നദിപോലെ ഞാനാം കരയാകെ
നീയോ നദിപോലെ ഞാനാം കരയാകെ
ചിഞ്ചിലമായ് കളമായ് താളം തുള്ളിയോടി
എൻ കരളിൻ വനിയിൽ ഈറൻ തുള്ളിതൂകി ..   

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Kannum kannum

Additional Info

Year: 
2018

അനുബന്ധവർത്തമാനം