ഭൂമിപ്പെണ്ണേ
ഭൂമിപ്പെണ്ണേ സീതപ്പെണ്ണേ നേരംപോയ് പെണ്ണേ
കുട്ടനാടൻ പുഞ്ചയിലെ കൊച്ചു കുയിലാളേ
കേരം തിങ്ങും മലയാളത്തിൻ മാണിക്ക്യക്കണ്ണേ
ഏലേലയ്യാ ഹോഹോ ഏലേലയാ
ഏലേലയാ ഹോഹോ ഏലേലയ്യാ
പാടം കൊയ്യുമ്പോൾ..
ഉള്ളത്തിനു കുളിരായ് വഞ്ചിപ്പാട്ടിന്നീണവുമായ്
ഒരു മോഹം കരളിൽ തൂകും പൂങ്കുയിലാളേ വാ..
നേരംപോയ് നേരംപോയ്.. പൂങ്കുഴലാളേ നീ വാ
താളത്തിൽ തുള്ളും നിന്നുടെ നടയഴകിൽ മാരൻ..
ഒരു ഏഴാം സ്വർഗം മുന്നിൽ കണ്ടുകൊതിക്കുന്നൂ
മാറിൽ കള്ളിൻ കുടമേന്തിയ പെണ്ണാളേ..
ചെന്തെങ്ങിൻ ചന്തം മേനി പുഞ്ചിരി തൂകുന്നൂ
വയലേലകളുഴുതു മറിച്ച് മാരൻ ചേരുമ്പോൾ
വയലേലകളുഴുതു മറിച്ച് മാരൻ ചേരുമ്പോൾ
ഉള്ളിൽ കുളിരൂട്ടാനെന്നും കൂട്ടായ് വന്നിടുമോ
ഉള്ളിൽ കുളിരൂട്ടാനെന്നും കൂട്ടായ് വന്നിടുമോ
കുട്ടനാടൻ പുഞ്ചയിലെ കൊച്ചു പെണ്ണേ കുയിലാളേ
കൊട്ടു വേണം കുഴൽ വേണം കുരവ വേണം
ഓ തിത്തിത്താര തിത്തിത്തൈ തിത്തൈ തക തൈ തൈ തോം
ഓ തിത്തിത്താര തിത്തിത്തൈ തിത്തൈ തക തൈ തൈ തോം
വാരം കെട്ടാനാളു വേണം കൊടി തോരണങ്ങൾ വേണം
വിജയശ്രീലാളിതരായ് വരുന്നു ഞങ്ങൾ
ഓ തിത്തിത്താര തിത്തിത്തൈ തിത്തൈ തക തൈ തൈ തോം
ഓ തിത്തിത്താര തിത്തിത്തൈ തിത്തൈ തക തൈ തൈ തോം
ആർപ്പോ ഇർറൊ ..ആർപ്പോ ഇർറൊ ..
മാമ്പൂവിൻ മണമൊഴുകുന്ന രാവിൽ നാമൊന്നായ്
കളിയാട്ടം ആടുംന്നേരം മണ്ണിനു കുളിർ കോരും
തൈത്തെങ്ങിൽ വിളഞ്ഞ ഇളനീർ നുകരാനായെന്നും
എത്തും ഞാനെന്നും നിന്നുടെയരികിൽ പൊന്മുത്തേ
ഉണരും തളിർ മെയ്യേ നിൻ കായലിൽ നീരാടി
ഉണരും തളിർ മെയ്യേ നിൻ കായലിൽ നീരാടി
കുട്ടനാടൻ അഴകിൽ അലിയും കുസൃതിക്കണിമലരെ
കുട്ടനാടൻ അഴകിൽ അലിയും കുസൃതിക്കണിമലരെ
ഭൂമിപ്പെണ്ണേ സീതപ്പെണ്ണേ നേരംപോയ് പെണ്ണേ
കുട്ടനാടൻ പുഞ്ചയിലെ കൊച്ചുകുയിലാളേ
കേരം തിങ്ങും മലയാളത്തിൻ മാണിക്ക്യക്കണ്ണേ