എടീ പെണ്ണേ നിന്റെ ചുണ്ടില്‍

എടീ പെണ്ണേ നിന്റെ ചുണ്ടില്‍
തേന്‍ നുകര്‍ന്നോട്ടെ ഞാന്‍ വണ്ടായി
ഹേയ് പയ്യാ വേണ്ടാ വേണ്ടാ
ആരും കാണ്ടാലോ നാണമാ

കരിവണ്ടോളം കുട്ടിക്കുറുമ്പി
നല്ല തേനൂറും പച്ചക്കരിമ്പേ(2)
കരിവളയോളം തുള്ളിത്തുളുമ്പി
ഒരു വഴിയോരം നീ ഉലച്ചു വാ
(എടീ പെണ്ണേ )

കട്ടെടുത്ത പട്ടുനൂല് കോര്‍ത്തെടുത്തു താ
പാതിരാവും പാല്‍പ്പുഴയും നീന്തി നീന്തി വാ
ഹായ് ഹഹഹാ
കാതിലോലക്കമ്മലായി പാതിമെയ്യ് താ
അകത്തെടുത്ത സ്വപ്നമൊക്കെ പങ്കുവച്ചു താ
പനിനീരാകും മാറിടം
അഴകേറും ചുണ്ടിട
ആദ്യഹര്‍ഷപുളകമേകുമോ
കണിമഞ്ഞാകും കണ്ണിണയില്‍
നിറമേകും കവിളിടം
നിലാവലിഞ്ഞു തേന്‍ നിറഞ്ഞുവോ
എടീ പെണ്ണേ നിന്റെ ചുണ്ടില്‍
തേന്‍ നുകര്‍ന്നോട്ടെ ഞാന്‍ വണ്ടായി

പൊന്നണിഞ്ഞ മോഹമൊക്കെ പീലിവീശി വാ
മുത്തണിഞ്ഞ കാല്‍ച്ചിലമ്പ് മുട്ടിമുട്ടി വാ
ഹാ ഹഹഹാ
നെഞ്ചിലാകെ നാണമായി പൂത്തുലഞ്ഞുവോ
ദാഹമാര്‍ന്ന രാത്രീയൊക്കെ വീണമീട്ടിയോ
മഴവില്ലാകും പൂവിലും കനലേകും മുള്ളിലും
വാര്‍ത്തിങ്കള്‍ പ്രണയഭരിതമോ
വെണ്‍ശംഖാകും സന്ധ്യയില്‍
വിധുവാകും ശലഭവും
ഇണക്കമോടെ ചാഞ്ഞുറങ്ങിയോ

എടീ പെണ്ണേ നിന്റെ ചുണ്ടില്‍
തേന്‍ നുകര്‍ന്നോട്ടെ ഞാന്‍ വണ്ടായി
ഹേയ് പയ്യാ വേണ്ടാ വേണ്ടാ
ആരും കാണ്ടാലോ നാണമാ
കരിവണ്ടോളം കുട്ടിക്കുറുമ്പി
നല്ല തേനൂറും പച്ചക്കരിമ്പേ
കരിവളയോളം തുള്ളിത്തുളുമ്പി
ഒരു വഴിയോരം നീ ഉലച്ചു വാ
(എടീ പെണ്ണേ നിന്റെ ചുണ്ടില്‍)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
edi penne ninte chundil

Additional Info