പൂമഞ്ചലുമായി മൃതി

പൂമഞ്ചലുമായി മൃതി നിന്‍ ജീവനെ വരവേല്‍ക്കേ
ഈ മൃണ്മയമാം ഉടലില്‍ പൊന്‍തിരി പൊലിയുമ്പോള്‍
പടുതിരി കത്തുന്ന ഒരു ജീവനില്‍
പകരുന്നുവോ നീ സ്നേഹകണം(2 )
എന്‍ സ്നേഹകണം
പൂമഞ്ചലുമായി മൃതി നിന്‍ ജീവനെ വരവേല്‍ക്കേ

ജന്മങ്ങള്‍ തേടും ഹരിതങ്ങളെ
ഋതുശോഭ ചാര്‍ത്തും സുകൃതങ്ങളായി (2)
നീ ഉയിര്‍ക്കുമന്‍പിന്‍ ലാവണ്യമായി
ഒരു മായയായി മായുന്നു നീ
മായുന്നു നീ ..മായുന്നു നീ
പൂമഞ്ചലുമായി  മൃതി നിന്‍ ജീവനെ വരവേല്‍ക്കേ

സ്നേഹിച്ചു പാടും ഹൃദയങ്ങളെ
ഇണ ചേര്‍ന്നു പാറും ശലഭങ്ങളെ(2)
വീശും ഉഷ്ണവാതം വീഴ്ത്തുന്നുവോ
ഒരു പിന്‍വിളി കേള്‍ക്കുന്നുവോ
കേള്‍ക്കുന്നുവോ .. കേള്‍ക്കുന്നുവോ
(പൂമഞ്ചലുമായി മൃതി നിന്‍)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
poomanchalumayi mruthi

Additional Info