കല്യാണപ്പൂവും നുള്ളി നീ
Music:
Lyricist:
Singer:
Film/album:
ലാലാലാലാ
കല്യാണപ്പൂവും നുള്ളി നീ
രാവിന്റെ തേരില്‍ പോരുമോ
ഉള്ളില്‍ നാണം കൊള്ളുമീ
പരിതാഭമോലും ഹൃദയമേ
പ്രണയത്തില്‍ വരുന്നൊരു
ചുംബനം തിരയുന്നു ഞാന്‍
ഇരു കണ്ണിലുലയുന്ന തെന്നല്‍
കളിയാടി വിറയുന്ന മേഘം
മഴക്കാലരാത്രി ചൂടിയോ
(കല്യാണപ്പൂവും നുള്ളി നീ )
തളിരിളം ചുണ്ടില്‍ നുണയും
ധാരാളമാടും വിരഹം
രോമാഞ്ചം കൊണ്ടുവല്ലോ
എന്‍ തളിരേ
മിന്നലും പുണരും ചാരി
ലോലമായ് നീ ചേരുമ്പോള്‍
ഹിന്ദോളമാകും ഹൃദയം
ഉയിരേശിയോ
ഇളനീര്‍ക്കുടം തരും നീയില്‍
പുലര്‍മഞ്ഞുകാലമായി
(കല്യാണപ്പൂവും നുള്ളി നീ )
പൂങ്കരള്‍ പിടയും നിന്റെ
പൂത്തുലയും തിങ്കള്‍ താഴെ
മാലേയം ചാര്‍ത്തിയല്ലോ
പൊന്നാമ്പലേ
വെണ്ണിലാപ്പുഴയും തുള്ളും
സാന്ത്രമായ് തിരയിളകുമ്പോള്‍
കാതങ്ങളോളം ജന്മം
മിഴികൂട്ടിയോ
ഒരു പൊന്‍തിരി തരും പ്രിയം
മലര്‍മാസശോഭയായി
(കല്യാണപ്പൂവും നുള്ളി നീ )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
kallyanapoovum nulli nee