കണ്ണിലായിരം അഴകുകൾ

കണ്ണിലായിരം അഴകുകൾ നിറഞ്ഞിടും
അതിൽ പുതിയ മധുരമിനി തിരഞ്ഞിടാം
പിന്നെ കൈകളാൽ പുണരുമൊരഴകുമായ്
തെല്ലൊന്നുരുണ്ടൊരീ ലോകം നീളേ കറങ്ങിടാം
ഓഹോ ..നിറനിറയും കനവിലായ്
ചിരാതായ് മുന്നിൽ വന്നുവോ
വിരൽത്തുമ്പിൽ തലോടിടാം ഇതെൻ സ്വപ്നമോ
ഇനി വഴി മാറീ പുതിയൊരു കണിയായീ
കഥയിലുത്സമായ് മാറും വരും നാളുകളിനീ

തെന്നിപ്പാറിടുമൊരുപിടി കിളികളായ്
മെല്ലെ ചിറകിടാം പുലരിയിൽ പറന്നിടാം
പിന്നെ മുന്നിലായ് വിടരുമീ വഴികളിൽ
നിന്നും പുതിയൊരു വഴിയിനി തിരഞ്ഞിടാം
ഓഹോഹോഹോ മനമുണരും വരികളാൽ
തലോടുന്നതെന്റെ നെഞ്ചിലോ..
മിഴിക്കോണിൽ കിനാവായ് നീ അണഞ്ഞീടുമോ
ഇനി വഴി മാറീ പുതിയൊരു കണിയായി..
കഥയിലുത്സമായ് മാറും വരും നാളുകളിനീ
ഇതെൻ സ്വപ്നമോ ഇതെൻ സ്വപ്നമോ
ഇതെൻ സ്വപ്നമോ..ഇതെൻ സ്വപ്നമോ..
ഇതെൻ സ്വപ്നമോ..

റെഡി റെഡി റെഡി പുഞ്ചിരിയുമായ്
ഈ വഴിയിൽ പതിയെ പോരൂ നീ
റെഡി റെഡി റെഡി എവ്‌രി ഡേ അയാം റെഡി
ഈ വലയിൽ പതിയെ വീഴൂ നീ

വെയിലുറയും വഴിയരികിൽ ഒരു ചെറു തണലായ്‌
മഴ മെനയും വിരലുകളാൽ കഥ പറയുമവൻ
മലരുകളിൽ വിടരുമൊരാ പുതു നറുമണമായ്
മിഴിയകലേ ഒരു മറവിൽ ഇനി നറു ചിരിയായ്
വിരൽത്തുമ്പിൽ തലോടീടൂ ഇതെൻ സ്വപ്നമോ

തെന്നിപ്പാറിടുമൊരുപിടി കിളികളായ്
മെല്ലെ ചിറകിടാം പുലരിയിൽ പറന്നിടാം
പിന്നെ മുന്നിലായ് വിടരുമീ വഴികളിൽ
നിന്നും പുതിയൊരു വഴിയിനി തിരഞ്ഞിടാം
ഓഹോഹോഹോ മനമുണരും വരികളാൽ
തലോടുന്നതെന്റെ നെഞ്ചിലോ..
മിഴിക്കോണിൽ കിനാവായ് നീ അണഞ്ഞീടുമോ
ഇനി വഴി മാറീ പുതിയൊരു കണിയായി..
കഥയിലുത്സമായ് മാറും വരും നാളുകളിനീ
ഇതെൻ സ്വപ്നമോ ഇതെൻ സ്വപ്നമോ
ഇതെൻ സ്വപ്നമോ..ഇതെൻ സ്വപ്നമോ..
ഇതെൻ സ്വപ്നമോ..

bNaZ4Sjfvio