പൊന്നൂഞ്ചലിൽ എന്നൂഞ്ചലിൽ
ഉം ..ഉം
പൊന്നൂഞ്ചലിൽ എന്നൂഞ്ചലിൽ
അമ്മമോൾക്കായെന്റെ താലോലങ്ങൾ
കണ്ണുറങ്ങുവാൻ വാവുറങ്ങുവാൻ
അമ്മമോൾക്കായെന്റെ താരാട്ടുകൾ
നന്മയൊന്നിനും പകരം തരാൻ
നന്ദിയോതിയാൽ മതിയാകില്ലമ്മേ
പൊന്നൂഞ്ചലിൽ എന്നൂഞ്ചലിൽ
അമ്മ മോൾക്കായെന്റെ താലോലങ്ങൾ
പൊന്നൂഞ്ചലിൽ എന്നൂഞ്ചലിൽ
സ്നേഹം ചൊരിയും സാന്ത്വനമെവിടെ
ഈ ചിരിയെവിടെ ചൊല്ലാമോ
ഈ മനമെവിടെ പൂങ്കുളിരെവിടെ
വെറുമൊരു കുഞ്ഞാം ഈ ഞാനോ
സ്വപ്നം കാണാൻ തളർന്നുറങ്ങ്
വർണ്ണ പുലരിയിൽ ഉണരാൻ നിറഞ്ഞുറങ്ങ്
പൊന്നൂഞ്ചലിൽ എന്നൂഞ്ചലിൽ
അമ്മ മോൾക്കായെന്റെ താലോലങ്ങൾ
വാവാവോ വാവാവോ
അമ്മേടമ്മിണിക്കുഞ്ഞിന് രാരിരാരോ
വാവാവോ വാവാവോ
അമ്മേടമ്മിണിക്കുഞ്ഞിന് രാരിരാരോ
വിണ്ണിൽ തേടും താരകളെവിടെ
വാർമുകിലെവിടെ എന്നമ്മേ
അക്ഷരമെഴുതും പൂവിരലെവിടെ
കുസൃതികളെവിടെ പൊന്നമ്മേ
ആർദ്രനിലാവിൻ വിശാലതയിൽ
നീലപ്പട്ടുറുമാലിൽ കിടന്നുറങ്ങ്
(പൊന്നൂഞ്ചലിൽ (2)
വീഡിയോ ഇവിടെ കാണാം.