ദൂരെ വാനിന്‍ മേലേ

ദൂരെ വാനിന്‍ മേലേ സിന്ദൂരക്കുറിപോലെ
മഞ്ഞയിളം വെയില്‍ നുള്ളും പൊന്മുടി മാമലയോരം..
വെള്ളിനിലാവൊളി മിന്നും മാനത്തെ പൂമുല്ലക്കാവില്‍
വാര്‍തിങ്കള്‍ പൂത്തുവിടർന്നു കാഞ്ചനപ്പൂങ്കിണ്ണംപോലെ
ദൂരെ വാനിന്‍ മേലേ... സിന്ദൂരക്കുറിപോലെ
മഞ്ഞയിളം വെയില്‍ നുള്ളും പൊന്മുടി മാമലയോരം

പുല്ലാങ്കുഴലാല്‍ താലോലം പാടാം
പ്രണയകാവ്യങ്ങള്‍ ചൊല്ലിടാം
കൈതപ്പൂവിനന്നധരം നുകരാം
മുത്തശ്ശിക്കഥകള്‍ കേട്ടിടാം
സാന്ത്വനമേകാം പരിഭവമോതാം
ദേവനടനം ആടിടാം (2)

ദൂരെ വാനിന്‍ മേലേ സിന്ദൂരക്കുറിപോലെ
മഞ്ഞയിളം വെയില്‍ നുള്ളും പൊന്മുടി മാമലയോരം

ഫിഡിലിന്‍ തന്ത്രിയില്‍ രാഗങ്ങള്‍ തീര്‍ക്കാം
പ്രണയഗീതികള്‍ കേട്ടിടാം
കാറ്റിന്‍ കൈകളിലൂയലാടാം നീല വാനിലലഞ്ഞിടാം
തളിരുകള്‍ നുള്ളാം തേന്‍മൊഴി കേള്‍ക്കാം
പൂത്തിരുവാതിര കണ്ടീടാം (2)

ദൂരെ വാനിന്‍ മേലേ സിന്ദൂരക്കുറിപോലെ
മഞ്ഞയിളം വെയില്‍ നുള്ളും പൊന്മുടി മാമലയോരം..
വെള്ളിനിലാവൊളി മിന്നും മാനത്തെ പൂമുല്ലക്കാവില്‍
വാര്‍തിങ്കള്‍ പൂത്തുവിടർന്നു കാഞ്ചനപ്പൂങ്കിണ്ണംപോലെ
ദൂരെ വാനിന്‍ മേലേ... സിന്ദൂരക്കുറിപോലെ
മഞ്ഞയിളം വെയില്‍ നുള്ളും പൊന്മുടി മാമലയോരം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
doore vanin mele