എന്റെ ചിത്തിരത്താമരത്തുമ്പീ

എന്റെ ചിത്തിരത്താമരത്തുമ്പീ
നിന്റെ കുട്ടിക്കുറുമ്പെനിക്കിഷ്ടം
ഇലക്കൂട്ടിലേ കളിക്കൊഞ്ചലേ

എന്റെ ചിത്തിരത്താമരത്തുമ്പീ
നിന്റെ കുട്ടിക്കുറുമ്പെനിക്കിഷ്ടം
ഇലക്കൂട്ടിലേ... കളിക്കൊഞ്ചലേ...
നിന്നെ പൊട്ടു കുത്തിക്കാന്‍ മൈന..
കണ്ണു വാലിട്ടെഴുതാന്‍ തത്ത..
വിരുന്നേകുവാന്‍... പിറന്നാള്‍ക്കിളീ
എന്റെ ചിത്തിരത്താമരത്തുമ്പീ..

ഞാവല്‍മരക്കാട്ടിനുള്ളില്‍ ആലിപ്പഴം തേടിവരാം
ഞാലിപ്പൂവന്‍ വാഴത്തോപ്പില്‍ ഊഞ്ഞാലാടിപ്പാടാം
നീലവാനച്ചോലയിലെ തേന്‍നിലാപ്പൂന്തിരയില്‍
കൈക്കുടന്നപ്പൊന്നെടുക്കാന്‍ കൈ തുഴഞ്ഞു പോകാം
നിഴലായ് നിലാവിലൂടെ നിറ സ്നേഹരാവിലൂടെ
നിന്റെ പുഞ്ചിരിയില്‍ ആയിരം പൂവിരിയും ..
എന്റെ ചിത്തിരത്താമരത്തുമ്പീ
നിന്റെ കുട്ടിക്കുറുമ്പെനിക്കിഷ്ടം
ഇലക്കൂട്ടിലേ കളിക്കൊഞ്ചലേ
എന്റെ ചിത്തിരത്താമരത്തുമ്പീ ...ആ

തെന്നലൊന്നു മുത്തമിട്ടാല്‍ കാട്ടുമുളം പാട്ടലിയും
സ്നേഹമഴവില്ലു കണ്ടാല്‍ പേടമയിലാടും
മാരിമുകില്‍ കെട്ടുലഞ്ഞാല്‍..മോഹമഴ പൂത്തുലയും
പാലവനത്തൂവെയിലോ മേലേവാനില്‍ മായും
പാടാന്‍ മറന്ന രാഗം..ഇനി നമ്മള്‍ ചേര്‍ന്നു പാടും
അതു ചെമ്പനിനീര്‍പ്പൂവുകളായ് പൊഴിയും

എന്റെ ചിത്തിരത്താമരത്തുമ്പീ
നിന്റെ കുട്ടിക്കുറുമ്പെനിക്കിഷ്ടം
ഇലക്കൂട്ടിലേ... കളിക്കൊഞ്ചലേ...
നിന്നെ പൊട്ടു കുത്തിക്കാന്‍ മൈന..
കണ്ണു വാലിട്ടെഴുതാന്‍ തത്ത..
വിരുന്നേകുവാന്‍... പിറന്നാള്‍ക്കിളീ
എന്റെ ചിത്തിരത്താമരത്തുമ്പീ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
9
Average: 9 (1 vote)
ente chithira thamara