പറയാമോ രാപ്പാടീ

പറയാമോ രാപ്പാടീ എന്തേ നീ മൂകമായ്
പ്രിയഗാനം മൂളാതെ.. എന്തേ നീ യാത്രയായ് (2)

ഇനിയുമൊരു ജന്മം വേണം 
ഇനിയുമാ സ്നേഹം വേണം
ഈറനാമീ ഹൃദയരാവിന്‍ 
ആഴമറിയാന്‍ നിലാക്കടല്‍..
നിലാക്കടല്‍ തേങ്ങുന്നിതാ ദൂരേ
പറയാമോ രാപ്പാടീ എന്തേ നീ മൂകമായ്
പ്രിയഗാനം മൂളാതെ എന്തേ നീ യാത്രയായ്

ആ ..ആ
പകലുരുകി മായും സന്ധ്യ
നിലയിടറിവീഴും രാത്രീ ..
അകലെയെങ്ങോ മറഞ്ഞുനിൽ‌പ്പൂ താരകങ്ങള്‍
പറന്നുപോയ്‌...
പറന്നുപോയ്‌ രാക്കൂട്ടിലെ തുമ്പികള്‍..
പറയാമോ രാപ്പാടീ എന്തേ നീ മൂകമായ്
പ്രിയഗാനം മൂളാതെ എന്തേ നീ യാത്രയായ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
parayamo rappadi

Additional Info

Year: 
2010

അനുബന്ധവർത്തമാനം